വീണ്ടും ജൈവപച്ചക്കറി കൃഷിയുമായി വലിയാട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍
കോഡൂര്‍: അനവധി പുതുമയാര്‍ന്ന പരിപാടികളുമായി വിദ്യാര്‍ഥികളുടെ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മാതൃകയായ വലിയാട് യു.എ.എച്ച്.എം.എല്‍.പി സ്‌കൂളില്‍ രണ്ടാംഘട്ട ജൈവപച്ചക്കറി കൃഷി ആരംഭിച്ചു.
ഗ്രാമപഞ്ചായത്ത്, കൃഷി ഭവന്‍ എന്നിവയുടെ സഹകരണത്തോടെ വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള ഹരിതം കാര്‍ഷിക ക്ലബാണ് കൃഷിത്തോട്ടമൊരുക്കുന്നത്. സ്‌കൂളിന് സമീപം സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് ആരംഭിച്ച പച്ചക്കറി തോട്ടം, തൈകള്‍നട്ട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി ഷാജി അധ്യക്ഷനായി. സ്ഥിരസമിതി അധ്യക്ഷന്‍ കെ.എം സുബൈര്‍, പി.ടി.എ പ്രസിഡന്റ് പി.പി അബ്ദുല്‍ നാസര്‍, വൈസ് പ്രസിഡന്റ് കടമ്പോട്ട് മുഹമ്മദലി, അംഗം അല്ലക്കാട്ട് മുഹമ്മദലി, പ്രഥമാധ്യാപകന്‍ കെ.എം മുസ്തഫ, ഹരിതം ക്ലബിന്റെ ചുമതല വഹിക്കുന്ന അധ്യാപകരായ ഫായിസ, ശഹീദ, മറ്റ് അധ്യാപകരായ ഞാന്‍സി കെ.ആര്‍, ടി ഷാഹുല്‍ ഹമീദ്, സുബോദ് പി ജോസഫ്, കെ.പി ഷൈനി, പി.പി അബ്ദുല്‍ ഹക്കീം, എം റിയാസ്, എം.ടി രഹ്ന തുടങ്ങിയവര്‍ സംബന്ധിച്ചു.
എല്‍.പി, കെ.ജി വിഭാഗങ്ങളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചടങ്ങിന് നേതൃത്വം നല്‍കി. വിദ്യാര്‍ഥികളുടെ പങ്കാളിത്തത്തോടെ തയാറാക്കിയ കൃഷിതോട്ടത്തില്‍ വെണ്ട, തങ്കാളി, മുളക്, വഴുതന, മത്തന്‍, ചെരങ്ങ, കുമ്പളം, വെള്ളരി, പടവലം, കൈപ്പ, പയര്‍, ചീര, മുരിങ്ങ, വാഴ, കപ്പ തുടങ്ങിയവ കൃഷി ചെയ്തിട്ടുണ്ട്.
ആദ്യഘട്ട കൃഷിക്ക് മാതൃകാപരമായി നേതൃത്വം നല്‍കിയതിന് സ്‌കൂളിലെ പ്രഥമാധ്യാപകന്‍ കെ.എം മുസ്തഫക്ക് കൃഷി വകുപ്പിന്റെ ജില്ലാതല അംഗീകാരം ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."