ശാസ്‌ത്രോത്സവത്തില്‍ മികവുതെളിയിച്ച് വെട്ടത്തൂര്‍ ജി.എച്ച്.എസ്.എസ്
വെട്ടത്തൂര്‍: കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി പട്ടിക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മേലാറ്റൂര്‍ ഉപജില്ലാ ശാസ്‌ത്രോത്സവത്തില്‍ തിളക്കമാര്‍ന്ന വിജയവുമായി വെട്ടത്തൂര്‍ ജി.എച്ച്.എസ്.എസ് സാമൂഹ്യ ശാസ്ത്രമേളയില്‍ എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളില്‍ ഓവറോള്‍ ഒന്നാം സ്ഥാനം വെട്ടത്തൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനാണ്.
ഐ.ടി, സയന്‍സ് മേളകളില്‍ ഹൈസ്‌കൂളില്‍ ഓവറോള്‍ രണ്ടും ഗണിതമേളയില്‍ മൂന്നാം സ്ഥാനവും നേടിയപ്പോള്‍ ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ.ടി. മേളകളില്‍ ഹയര്‍സെക്കന്‍ഡറിയില്‍ ഓവറോള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും പിന്നില്‍ പ്രവര്‍ത്തിച്ച അധ്യാപകരെയും പി.ടി.എ അനുമോദിച്ചു.
ഓള്‍ഡ് കൊണ്ടോട്ടി കൂട്ടായ്മ ഓഫിസ് ഉദ്ഘാടനം ചെയ്തു
കൊണ്ടോട്ടി: മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കൊണ്ടോട്ടിയില്‍ താമസിക്കുകയും ഇന്ന് വിവിധ ഭാഗങ്ങളിലേക്ക് മാറി ജീവിക്കുകയും ചെയ്യുന്നവരുടെ കൂട്ടായ്മയായ ഓള്‍ഡ് കൊണ്ടോട്ടി ഓണ്‍ലൈന്‍ ഗ്രൂപ്പിന് മജ്‌ലിസ് രൂപകല്പനയില്‍ ആരംഭിച്ച ഓഫിസ് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ബിസ്മി മച്ചിങ്ങല്‍ ബഷീര്‍ അധ്യക്ഷനായി. പഴമയുടെ ഒരുമ എന്ന ആശയവുമായി ഈ ഓണ്‍ലൈന്‍ കൂട്ടായ്മ വിപുലമായി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള വേദിയായിരിക്കുകയാണ്.
കൊണ്ടോട്ടി മുനിസിപ്പല്‍ പ്രതിപക്ഷനേതാവ് യു.കെ മമ്മദിശ, കൗണ്‍സിലര്‍മാരായ അബ്ദുറഹ്മാന്‍ പാറപ്പുറത്ത്, ഇ.എം റഷീദ്, സി മുഹമ്മദ് റാഫി, വി ഹക്കീം, അഷ്‌റഫ് മടാന്‍, സാദിഖ് ആലങ്ങാടന്‍, പുതിയറക്കല്‍ സലിം, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മുസ്തഫ, പാമ്പോടന്‍ അബുബക്കര്‍ മാസ്റ്റര്‍, ചുള്ളിയന്‍ ബാവു, അരങ്ങ് ബാവു, സലാം തറമ്മല്‍, ബഷീര്‍ തൊട്ടിയന്‍, എന്‍.പി ഷമീര്‍ ബാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."