കാഞ്ഞങ്ങാട്ട് അമ്മമാരുടേയും കുട്ടികളുടേയും ആശുപത്രി ആരംഭിക്കും: മന്ത്രി ശൈലജ
കാഞ്ഞങ്ങാട്: അമ്മമാരുടെയും കുട്ടികളുടെയും ആശുപത്രി കാഞ്ഞങ്ങാട്ട് ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി മന്ത്രി കെ.കെ ശൈലജ. കാഞ്ഞങ്ങാട് നഗരസഭാ കോട്ടച്ചേരി ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ ശീതികരിച്ച മുലയൂട്ടല്‍ കേന്ദ്രവും നവീകരിച്ച കുടിവെള്ള പദ്ധതിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി . ആരോഗ്യ മേഖലയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള സമഗ്ര പദ്ധതികള്‍ക്ക് സര്‍ക്കാര്‍ തുടക്കമിട്ടു കഴിഞ്ഞു. വലിയ കൊമേഴ്സല്‍ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ പണിയെടുക്കുന്ന സ്ത്രീകള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യങ്ങളില്ലെന്ന കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം സൗകര്യമൊരുക്കാന്‍ നിയമപരമായ ബാധ്യത കെട്ടിട ഉടമകള്ക്കുണ്ടെന്നു കാട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി കഴിഞ്ഞു. ഇതു നടപ്പാക്കാത്ത കെട്ടിട ഉടമകള്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
നഗരസഭാ ചെയര്മാന് വി.വി രമേശന് അധ്യക്ഷനായി. മാവേലിക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ ഷീല അഭിലാഷ്, ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പി.കെ ശ്യാമള, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന്മാരായ മുഹമ്മദ് മുറിയനാവി, ടി.വി ഭാഗീരഥി സംസാരിച്ചു.
2015-16 വര്‍ഷത്തെ വികേന്ദ്രീകരണാസൂത്രണ പദ്ധതിയിലെ വനിതാ സാമൂഹ്യക്ഷേമ വികസന പദ്ധതി പ്രകാരം തയാറാക്കിയ ഒരുലക്ഷം രൂപയുടെ എസ്റ്റിമേറ്റിലാണു ശീതീകരിച്ച മുലയൂട്ടല്‍ കേന്ദ്രം നിര്‍മിച്ചത്. ഇരിപ്പിടങ്ങളും തൊട്ടിലും സജ്ജീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം ബസ്സ്റ്റാന്‍ഡ് പരിസരത്ത് കുഴല്‍ കിണര്‍ നിര്‍മിച്ചു ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ ശുദ്ധജല വിതരണ ക്രമീകരണങ്ങളും മുലയൂട്ടല്‍ കേന്ദ്രത്തില്‍ ശുദ്ധികരിച്ച ചൂടുവെള്ളവും തണുത്ത വെള്ളവും ലഭ്യമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."