റേഷന്‍ കാര്‍ഡ്; പരാതികളിന്മേല്‍ തെളിവെടുപ്പു തുടങ്ങി
മൊഗ്രാല്‍പുത്തൂര്‍: റേഷന്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരെ കണ്ടെത്തുന്നതിനും അനര്‍ഹരെ ഒഴിവാക്കുന്നതിനും വേണ്ടിയുള്ള പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് തെളിവെടുപ്പ് തുടങ്ങി. മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടു നല്‍കിയ അപേക്ഷകളില്‍ വിശദമായ പരിശോധനയാണു തെളിവെടുപ്പില്‍ നടത്തിയത്. അപേക്ഷയോടൊപ്പം പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്നു തെളിയിക്കുന്നതിനുള്ള രേഖകള്‍ തെളിവെടുപ്പ് ഉദ്യോഗസ്ഥരുടെ മുമ്പില്‍ ഹാജരാക്കണം. വിധവ, വികലാംഗര്‍, രോഗികള്‍, കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങള്‍ , 10 സെന്റിനു താഴെ ഭൂമിയുള്ളവര്‍ ,എസ്.സി വിഭാഗങ്ങള്‍ ഇവരെല്ലാം ബന്ധപ്പെട്ട രേഖകള്‍ സഹിതമാണു തെളിവെടുപ്പിനു ഹാജരാകേണ്ടത്.
മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തു ഹാളില്‍ നടന്ന ആദ്യഘട്ട ഹിയറിങില്‍ 250 ഓളം കുടുംബങ്ങളാണ് എത്തിയത്. നിലവില്‍ എ. എ. വൈ, ബി.പി.എല്‍ കുടുംബമായിരുന്നിട്ടും ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ കരട് പട്ടികയില്‍ നിന്നും പേര് ഒഴിവാക്കിയ നിരവധി അംഗങ്ങളാണു പഞ്ചായത്തില്‍ ഉള്ളത്. ആവശ്യമായ രേഖകള്‍ ഹാജരാക്കാത്ത കാര്‍ഡുടമകള്‍ക്ക് ജില്ലാ കലക്ടര്‍ക്ക് അപ്പീല്‍ നല്‍കാന്‍ നോട്ടിസ് നല്‍കി.
റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷിജു, വില്ലേജ് ഓഫിസര്‍ ഹാരിസ്, പഞ്ചായത്ത് ഉദ്യോഗസ്ഥന്‍ സുബ്രമണ്യന്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ബിന്ദു, സപ്ലൈ ഓഫീസ് ജീവനക്കാരന്‍ അനീഷ് രാജ് എന്നിവരുടെ നേതൃത്വത്തിലാണു തെളിവെടുപ്പു നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."