HOME
DETAILS

വിദ്യാര്‍ഥികളെ വീട്ടുജോലിയെടുപ്പിച്ചു; സംഭവത്തില്‍ സഹ അധ്യാപകര്‍ക്കും പങ്കെന്നു സൂചന

  
backup
November 04 2016 | 06:11 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%9c%e0%b5%8b

കുന്നുംകൈ: വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്നു വീട്ടുവേലക്കു കൊണ്ടുപോയ സംഭവത്തില്‍ സഹ അധ്യാപകര്‍ക്കും പങ്കുള്ളതായി സൂചന.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കണ്ണിവയല്‍ ഗവ. യുപി സ്‌കൂളിലെ അധ്യാപകന്‍ നാല് ആദിവാസി വിദ്യാര്‍ഥികളെ ക്ലാസ് നടക്കുന്ന സമയത്ത് ഓട്ടോയില്‍ വീട്ടിലെത്തിച്ചു ജോലിയെടുപ്പിച്ചത്.
ഇതിനെ തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ അധ്യാപകനായ തോമസ് ജോസഫിനെ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ യു കരുണാകരന്‍ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഡി.ഡി.ഇ യു കരുണാകരന്‍ ബുധനാഴ്ച സ്‌കൂളിലെത്തി തെളിവെടുപ്പു നടത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷനെന്ന് അദ്ദേഹം പറഞ്ഞു.
അധ്യാപകന്‍ സ്‌കൂളില്‍നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള വീട്ടിലേക്കു കുട്ടികളെ കൊണ്ടുപോയത് ക്ലാസിലുള്ള അധ്യാപികയെ തെറ്റിദ്ധരിപ്പിച്ചാണെന്നാണു സ്‌കൂള്‍ അധികൃതര്‍ മൊഴി നല്‍കിയത് .
സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും സ്‌കൂള്‍ അധികൃതര്‍ പൊലിസില്‍ പരാതി നല്‍കാത്തതിനാലാണ് സഹ അധ്യാപകര്‍ക്കും സംഭവത്തില്‍ പങ്കുള്ളതായി സംശയിക്കുന്നതായി നാട്ടുകാര്‍ പറയുന്നത്.
നെല്ലിക്കാല കോളനിയിലെ കുട്ടികളെയാണു ചട്ടമല സ്വദേശിയായ അധ്യാപകന്‍ തൊഴുത്തു വൃത്തിയാക്കാനും പറമ്പിലെ പണിയെടുപ്പിക്കാനും ഉപയോഗിച്ചതെന്നാണു പരാതിയുയര്‍ന്നത്.

ലോക തുളു സമ്മേളനം: വാഹന പ്രചരണ ജാഥയ്ക്കു സ്വീകരണം നല്‍കി

നീലേശ്വരം: ഡിസംബര്‍ ഒന്‍പതു മുതല്‍ 13 വരെ ബദിയടുക്കയില്‍ നടക്കുന്ന ലോക തുളു സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി നടത്തുന്ന വാഹന പ്രചരണ ജാഥയ്ക്കു പാലാത്തടം ഡോ.പി.കെ രാജന്‍ സ്മാരക കാംപസില്‍ സ്വീകരണം നല്‍കി. ഡോ.എ.എം ശ്രീധരന്‍ അധ്യക്ഷനായി. രാജേഷ് ആള്‍വ , നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്‍ പി.പി മുഹമ്മദ്‌റാഫി, കൗണ്‍സലര്‍ പി മനോഹരന്‍, യൂനിയന്‍ ചെയര്‍മാന്‍ പി റോഷിന്‍, ദീപക്, രജിത, രവീണ, ജഗന്നാഥ്, സതീഷ്, ഹരീഷ്‌കുമാര്‍, നവീന്‍, പ്രഫ.ശ്രീനാഥ സംസാരിച്ചു.


നെയ്ത്തു തൊഴിലാളികളുടെ കുടിശിക കൊടുത്തു തീര്‍ക്കാന്‍ നടപടി


തൃക്കരിപ്പൂര്‍ : നെയ്ത്തു തൊഴിലാളികളുടെ കുടിശിക കൊടുത്തു തീര്‍ക്കാന്‍ നടപടിയായി. നടക്കാവ് ഖാദി വ്യവസായ യൂനിറ്റ് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എം.വി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. ഏഴു മാസമായി ലഭിക്കാതിരുന്ന കുടിശിക നവംബറില്‍ കൊടുത്തു തീര്‍ക്കാന്‍ നടപടിയായതായി ചെയര്‍മാന്‍ പറഞ്ഞു. ഒരു കൈ കോര്‍ക്കാന്‍ ഇതേ വരെ ലഭിച്ചിരുന്ന വേതനം 3. 50 രൂപ രണ്ടു രൂപ വര്‍ധിപ്പിച്ച് 5.50രൂപയാക്കി ഉയര്‍ത്തി. 13 കോടി രൂപ സംസ്ഥാന സര്‍ക്കാറില്‍ നിന്നു വായ്പയെടുത്താണു മുഴുവന്‍ കുടിശികയും കൊടുത്തു തീര്‍ക്കാന്‍ നടപടി സ്വീകരിച്ചതെന്നും ചെയര്‍മാന്‍ വിശദികരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം

International
  •  3 days ago
No Image

'മൃഗങ്ങളെ അറുക്കുന്നവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? ഭൂരിപക്ഷ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടും'; മുസ്‌ലിംകള്‍ക്കും ഭരണഘടനക്കുമെതിരേ ഹൈക്കോടതി ജഡ്ജി

National
  •  3 days ago
No Image

മുനമ്പം വഖഫ് ഭൂമിയാണ് എന്നംഗീകരിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം- ഇ. ടി മുഹമ്മദ് ബഷീര്‍

Kerala
  •  3 days ago
No Image

മുനമ്പത്തെ ആളുകളെ കുടിയൊഴിപ്പിക്കരുത്; പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ വൈകുന്നതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും സാദിഖലി തങ്ങള്‍ 

Kerala
  •  3 days ago
No Image

ഡല്‍ഹിയില്‍ 40ലധികം സ്‌കൂളുകളില്‍ ബോംബ് ഭീഷണി; കുട്ടികളെ തിരിച്ചയച്ചു

National
  •  3 days ago
No Image

ബശ്ശാര്‍ റഷ്യയില്‍- റിപ്പോര്‍ട്ട് 

International
  •  3 days ago
No Image

സ്‌കൂള്‍ കലോത്സവം അവതരണ ഗാനം പഠിപ്പിക്കാന്‍ 5 ലക്ഷം രൂപ ആവശ്യപ്പെട്ടു; ആവശ്യപ്പെട്ടത് കലോത്സവത്തിലൂടെ വളര്‍ന്നു വന്ന നടിയെന്നും വി. ശിവന്‍ കുട്ടി

Kerala
  •  3 days ago
No Image

UAE: ശൈത്യകാല ക്യാംപുകള്‍ക്ക് ചോദിക്കുന്നത് ഭീമമായ ഫീസ്; ഒരാഴ്ചയ്ക്ക് 1,100 ദിര്‍ഹം വരെ; പരാതിയുമായി നിരവധി രക്ഷിതാക്കള്‍

uae
  •  3 days ago
No Image

കാലാവധി കഴിഞ്ഞ് ഒൻപത് ജില്ലാ സെക്രട്ടറിമാർ; ഡി.ടി.പി.സിയുടെ  പ്രവർത്തനം അവതാളത്തിൽ

Kerala
  •  3 days ago
No Image

സ്വന്തം ജനതയ്ക്കു മേല്‍ പോലും രാസായുധ പ്രയോഗം...; ബശ്ശാര്‍ എന്ന 'സിംഹ'ത്തിന്റെ വീഴ്ച

International
  •  3 days ago