ശരീഅത്ത് സംരക്ഷണ റാലി: പ്രചാരണം നടത്തി
മണ്ണാര്‍ക്കാട്: കേന്ദ്രസര്‍ക്കാറിന്റെ ഏക സിവില്‍ കോഡ് നയത്തിനെതിരേ മലപ്പുറത്ത് നടക്കുന്ന സമസ്ത ശരീഅത്ത് സംരക്ഷണ റാലിയുടെ പ്രചരണാര്‍ഥം മണ്ണാര്‍ക്കാട് ദാറുന്നജാത്ത് യതീംഖാന, ശരീഅത്ത് കോളജ് വിദ്യാര്‍ഥികളും സംയുക്തമായി ഐക്യദാര്‍ഢ്യ റാലി നടത്തി. മത നിലപാടുകളും തീരുമാനങ്ങളും പറയേണ്ടത് മതജ്ഞാനികളാണെന്നും ഇരുള്‍ മറവില്‍ കൈകടത്തുന്നത് അനൈക്യത്തിനും അപകടങ്ങള്‍ക്കും ഇടയാക്കുമെന്നും റാലി ഉണര്‍ത്തി. റാലിക്ക് ദാറുന്നജാത്ത് പ്രിന്‍സിപ്പല്‍ അബ്ദുല്ല ദാരിമിയുടെ നേതൃത്വത്തില്‍ സ്ഥാപനത്തിലെ സ്റ്റാഫംഗങ്ങളും വിദ്യാര്‍ഥികളും അണിനിരന്നു.
ബി.ആര്‍.സി സര്‍വേ ആരംഭിച്ചു
പട്ടാമ്പി: എസ്.എസ്.എ യുടെ ആഭിമുഖ്യത്തില്‍ സമാസമം പദ്ധതിയുടെ ഭാഗമായി പട്ടാമ്പി ബി.ആര്‍.സിയില്‍ സര്‍വേ ആരംഭിച്ചു. ബി.ആര്‍.സി പരിധിയിലുള്ള സ്‌കൂളില്‍ പ്രവേശിക്കാത്ത കുട്ടികളെ കണ്ടത്തി വിദ്യാഭ്യാസം നല്‍കുന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയില്‍ ഉള്‍പ്പെടുന്ന കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികളും ലഘുഭക്ഷണവും വളണ്ടിയര്‍മാര്‍ക്കുള്ള ഓണറ്റോറിയം സര്‍വ ശിക്ഷാന്‍ അഭിയാനില്‍ നിന്നും അനുവദിക്കുന്നുണ്ടെന്ന് ബി.പി.ഒ പത്രകുറിപ്പില്‍ അറിയിച്ചു.
സര്‍വേയുടെ ഭാഗമായി മുതുതല പഞ്ചായത്ത് പറക്കാട് പ്രദേശത്തെ മയിലാടികുന്ന് ആദിവാസി കോളനിയില്‍ വളണ്ടിയര്‍മാര്‍ പര്യടനം നടത്തി.
നിര്‍ദിഷ്ട കേന്ദ്രങ്ങളിലെ അന്യസംസ്ഥാന തൊഴിലാളികളുടെ മക്കളെയും സര്‍വേയുടെ ഭാഗമായി കണ്ടെത്തുന്നുണ്ട്. ട്രെയ്‌നര്‍മാരായ കെ വേണുഗോപാല്‍, സി.സി ശങ്കരന്‍, സി.ആര്‍.സി കോ ഓര്‍ഡിനേറ്റര്‍ സൈനബ, നജാത്ത്, ഗോപിനാഥന്‍, മുഅ്‌ലിഫ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."