മോട്ടോര്‍ വാഹന നിയമം പരിഷ്‌ക്കരിക്കണമെന്ന്
പാലക്കാട്: കേരള മോട്ടോര്‍ വാഹന നിയമം പരിഷ്‌ക്കരിക്കണമെന്ന് കേരള സ്റ്റേറ്റ് ടിമ്പര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നൂതനമായി നിര്‍മിക്കുന്ന റോഡുകളും പുതിയ സാങ്കേതിക വിദ്യകളുപയോഗിച്ച് നിര്‍മിക്കുന്ന വാഹനങ്ങളും നിലവില്‍ വന്നെങ്കിലും കുറഞ്ഞ ടണ്‍ മാത്രമാണ് വാഹനത്തിന്റെ ലോഡിങ് പെര്‍മിറ്റായി മോട്ടോര്‍ വാഹനവകുപ്പ് കണക്കാക്കുന്നത്. ഇത് മരവ്യവസായ മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ ഇതിന് പരിഹാരം കാണണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ജില്ലയില്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ പാലക്കാട് ജില്ലാകമ്മിറ്റിയില്‍ നിന്ന് ജില്ലാ പ്രസിഡന്റ് റശീദ് ചിറ്റൂരിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനും പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ വാക്കച്ചന്‍ പുല്ലാട്ട്, വി. ടി. ജോണി, സി. എസ് നാസര്‍ പങ്കെടുത്തു.
സാമ്പത്തിക സാക്ഷരതാ മൂല തുറന്നു
പാലക്കാട്:യുവജനങ്ങള്‍ക്കും സാധാരണക്കാര്‍ക്കും സാമ്പത്തിക സാക്ഷരത ഉറപ്പു വരുത്തുന്നതിനും പഠിതാക്കള്‍ക്കു സാമ്പത്തിക ശാസ്ത്രം, ബാങ്കിങ്, അക്കൗണ്ടിങ് , സമ്പാദ്യം, നൂതന സാമ്പത്തിക സ്രോതസുകളും ഇടപാടുകളും എന്നിവയില്‍ ഉന്നതവിദ്യാഭ്യാസത്തിന് ഉതകുമാറുള്ള വിജ്ഞാനം നല്‍കുന്നതിനും പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന സാമ്പത്തിക സാക്ഷരതാ മൂല പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാന്‍വന്‍കൂറിന്റെ സാമ്പത്തിക സഹകരണത്തോടെ സ്ഥാപിച്ചു. ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി അധ്യക്ഷയായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാന്‍വന്‍കൂര്‍ മാനേജിങ് ഡയറക്ടര്‍ സി.ആര്‍. ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എസ്.വി. രാധാകൃഷ്ണ റാവു, മുന്‍ നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ജെ.ജി. മേനോന്‍ എ.കെ. ചന്ദ്രന്‍കുട്ടി, ടി.ആര്‍. അജയന്‍, എം.കെ. സുരേഷ് ബാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."