കണ്ണോത്ത് തൃക്കുന്നത്ത് കുടിവെള്ള പദ്ധതി അടിയന്തിര പ്രാധാന്യത്തോടെ നടപ്പിലാക്കുമെന്ന് മന്ത്രി നിയമസഭയില്‍
മണലൂര്‍: പതിനാലു വര്‍ഷമായി സ്തംഭനത്തിലായ വെങ്കിടങ്ങ് മണലൂര്‍ പഞ്ചായത്തുകളിലെ കണ്ണോത്ത് തൃക്കുന്നത്ത് കുടിവെള്ള പദ്ധതി അടിയന്തിര പ്രാധാന്യത്തോടെ നടപ്പിലാക്കുമെന്ന് വകുപ്പ് മന്ത്രി മാത്യു.ടി.തോമസ് നിയമസഭയില്‍ പറഞ്ഞു.
മുരളി പെരുനെല്ലി എം.എല്‍.എ യുടെ സബ്മിഷനുള്ള മറുപടിയായാണ് മന്ത്രി ഇത് പറഞ്ഞത്.
വെങ്കിടങ്ങ് പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലെയും ജനങ്ങള്‍ക്ക് ആളോഹരി പ്രതിദിനം കുടിവെള്ളം എത്തിക്കുകയെന്നതാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.
ഈ പദ്ധതി നടപ്പിലാക്കുന്നതിന് നാല് ഘടകങ്ങളുള്ളതെന്ന് മന്ത്രി പറഞ്ഞു. ഒളരിയില്‍ നിന്ന് വെങ്കിടങ്ങ് കണ്ണോത്ത് ജലസംഭരണി വരെ 185 കിലോമീറ്റര്‍ ഡി.ഐ പമ്പിംഗ് ലൈന്‍ സ്ഥാപിക്കല്‍, കണ്ണോത്ത് 7.20 ലിറ്റര്‍ ശേഷിയുള്ള ജലസംഭരണിയുടെ നിര്‍മാണം, വിതരണ ശൃംഖലയില്‍ 15200 മീറ്റര്‍ നീളത്തില്‍ 160 മി.മീ മുതല്‍ 50 മി.മി വരെയുള്ള പി.വി.സി പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍, ഒളരി പമ്പ് ഹൗസിലെ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കല്‍, പമ്പ് ഹൗസ് നവീകരണം എന്നിവ പൂര്‍ത്തിയായിട്ടുണ്ട്.
കുടിവെള്ളം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള മറ്റ് തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി മാത്യ.ടി.തോമസ് മുരളി പെരുനെല്ലി എം.എല്‍.എക്ക് ഉറപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."