ഇസ്്‌ലാമിക ശരീഅത്ത് ദൈവീക നിയമം: ചെറുവാളൂര്‍ ഹൈദ്രോസ് മുസ്്‌ലിയാര്‍
പെരുമ്പിലാവ്: ഇസ്ലാമിക ശരീഅത്ത് സമ്പൂര്‍ണവും, ദൈവീകവും ആണ്. അത് മാറ്റത്തിരുത്തുകള്‍ക്ക് വിധേയമാക്കേണ്ടതില്ല. ഏക സിവില്‍ കോഡ് ഫാസിസത്തിലേക്കുള്ള ചുവട് വെപ്പാണ്. മതേതരത്വത്തേയും ന്യൂനപക്ഷ സംരക്ഷണത്തേയും തകര്‍ത്ത് ഹിന്ദുത്വം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും അല്ലാത്ത പക്ഷം നിയമപരമായി നേരിടേണ്ടി വരുമെന്നും ചെറുവാളൂര്‍ ഉസ്താദ് പറഞ്ഞു. പെരുമ്പിലാവ് മേഖല സുന്നി മഹല്ല് ഫെഡറേഷന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ജനറല്‍ സെക്രട്ടറി ടി.എസ് മമ്മി അധ്യക്ഷനായി. മുഹമ്മദ് ഫൈസി പ്രാര്‍ഥന നടത്തി. സമസ്ത സംസ്ഥാന ഓര്‍ഗനൈസര്‍ പി.സി ഉമ്മര്‍ മൗലവി വയനാട് മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളെ തെരഞ്ഞെടുത്തു. മുഹമ്മദ് മുസ്ലിയാര്‍ പെരുമ്പിലാവ് (പ്രസി), അബ്ദുള്‍ഖാദര്‍ മൗലവി, എം.എം അബൂബക്കര്‍ (വൈ. പ്രസി.), അമീന്‍ കൊരട്ടിക്കര (ജന. സെക്ര.), ഹസ്സന്‍കുട്ടി കടവല്ലൂര്‍ (ജോ.സെക്ര.), സെയ്തലവി ഹാജി (ട്രഷറര്‍), ഹൈദരലി ഒറ്റപ്പിലാവ്, ബഷീര്‍ കടവല്ലൂര്‍, ഇബ്രാഹിം ഫൈസി (കൗണ്‍സിലര്‍മാര്‍). ഇബ്രാഹിം ഫൈസി പഴുന്നാന സ്വാഗതവും അമീന്‍ കൊരട്ടിക്കര നന്ദിയും പറഞ്ഞു.
റോഡ് ഉദ്ഘാടനത്തിനായി വിളിച്ച യോഗത്തില്‍ നിന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ ഇറങ്ങി പോയി
എരുമപ്പെട്ടി: പഞ്ചായത്തിലെ കുട്ടഞ്ചേരി ഭരണച്ചിറ റിംഗ് റോഡിന്റെ ഉദ്ഘാടനത്തിനായി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ നിന്നും ബി.ജെ.പി, പ്രവര്‍ത്തകര്‍ ഇറങ്ങി പോയി. റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാതെയാണ് ഉദ്ഘാടനം നടത്തുന്നതെന്ന് ആരോപിച്ചാണ് യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോക്ക് നടത്തിയത്.
പ്രധാനമന്ത്രി ഗ്രാമീണ സടക്ക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് രണ്ടേകാല്‍ കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് നിര്‍മ്മിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ റോഡ് നിര്‍മ്മാണത്തിനായ് 1 കോടി 63 ലക്ഷം രൂപയും. അറ്റകുറ്റ പണികള്‍ക്കായി 14 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടില്ലെന്നും എസ്റ്റിമേറ്റില്‍ പറഞ്ഞത് പ്രകാരം കാനകള്‍ നിര്‍മ്മിച്ചിട്ടില്ലെന്നുമാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. റോഡിന്റെ സംരക്ഷണത്തിനായി കോണ്‍ഗ്രീറ്റ് കാനകള്‍, പാര്‍ശ്വഭിത്തികള്‍, ചപ്പാത്തുകള്‍ എന്നിവ നിര്‍മിക്കണമെന്ന് എസ്റ്റിമേറ്റില്‍ കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ ഇത്തരം നിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കാതെയാണ് ഉദ്ഘാടനം നടത്തുന്നത്. റോഡ് നിര്‍മാണത്തിലെ അപാകതയും അഴിമതിയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോപ പരിപാടികള്‍ ആരംഭിക്കുമെന്ന് ബി.ജെ.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."