പുസ്തക പ്രകാശനം
മാള: പ്രവാസി കവി അനസ് മാളയുടെ ചുളിവീണ വാക്കുകള്‍ കവിതാ സമാഹാരത്തിന്റെ പുസ്തക പ്രകാശനം പി.സുരേന്ദ്രന്‍ നിര്‍വഹിച്ചു. കവി അന്‍വര്‍ അലി മുഖ്യപ്രഭാഷണം നടത്തി. കവിയേക്കാള്‍ ചലചിത്ര ഗാനരചയിതാവായാണ് കവി സമ്മേളനങ്ങള്‍ക്ക് താന്‍ ക്ഷണിക്കപ്പെടുന്നതെന്നും മലയാളിയുടെ ഈ കാഴ്ച്ചപാടില്‍ അത്ഭുതം തോന്നുന്നതായും അദ്ദേഹം പറഞ്ഞു.
എഴുത്തുകാരന്‍ പി.കെ ശിവദാസ് പുസ്തകം ഏറ്റുവാങ്ങി. പ്രണയം, ചുബനം എന്നീ രണ്ട് വാക്കുകളില്ലാത്ത അനസിന്റെ കവിതാ സമാഹാരത്തിലെ ആധുനിക കവിതകള്‍ ഇങ്ങിനെയെഴുതിയതിയതില്‍ വളരെ പ്രാധാന്യമുണ്ടെന്ന് പി.കെ ശിവദാസ് അഭിപ്രായപ്പെട്ടു. സണ്ണി ജോസഫ് പുസ്തകം പരിചയപ്പെടുത്തി. ബക്കര്‍ മേത്തല അധ്യക്ഷനായി. പി.കെ കിട്ടന്‍ (ഗ്രാമിക), പി.കെ ഗണേഷ്, ജോയ് ജോസഫ്, പി.ടി സ്വരാജ്, സി.ഐ നൗഷാദ്, സി.എസ് പ്രദീപ് എന്നിവര്‍ സംസാരിച്ചു. കവി അനസ് മാള മറുപടി പ്രസംഗം നടത്തി. കവിതാ രചനാരംഗത്ത് കഴിഞ്ഞ ഒന്‍പത് വര്‍ഷമായി സജീവതയോടെ പ്രവാസ രംഗത്തുള്ള അനസ് മാള ഇതിനകം ഇരുന്നൂറോളം കവിതകളെഴുതിയിട്ടുണ്ട്. ഇവയില്‍ പലതും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിതകള്‍ക്ക് ദുബായില്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1992 ല്‍ തൂലികയും ഉരുകുന്നു എന്ന കവിത എഴുതിയാണ് തുടക്കം.
നാമ്പ് കയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു
വാടാനപ്പള്ളി: തൃത്തല്ലൂര്‍ കെ.എം.എച്ച്.എം ബനാത് അനാഥ അഗതി മന്ദിരത്തിലെ വിദ്യാര്‍ഥിനികള്‍ തയാറാക്കിയ നാമ്പ് എന്ന കയ്യെഴുത്ത് മാസിക ഗിന്നസ് റെക്കോഡ് ജേതാവ് സത്താര്‍ ആദൂര്‍ മദന്‍ മോഹനനു നല്‍കി പ്രകാശനം ചെയ്തു. ഇലക്ട്രോണിക് മാധ്യമങ്ങളുടെ കടന്ന് കയ്യേറ്റത്തിനിടയിലും കയ്യെഴുത്ത് മാസികകളുടെ പ്രസക്തി കുറയുന്നില്ലെന്ന് സത്താര്‍ ആദൂര്‍ പറഞ്ഞു. കുട്ടികളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ അഭിനന്ദാര്‍ഹമാണ്. വിജയത്തിലേക്കുള്ള വാതിലാണു അറിവ്. അറിവിന്റെ വ്യാപനത്തിലൂടെയാണു സമൂഹം സംസ്‌കാര സമ്പന്നമാകുന്നതെന്നും സത്താര്‍ ആദൂര്‍ പറഞ്ഞു. കെ.എം.എച്ച്.എം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സെക്രട്ടറി സി.എ മുഹമ്മദ് റഷീദ് അധ്യക്ഷനായി. മദന്‍മോഹന്‍, ടി.എച്ച് അബ്ദുള്‍സലാം ഹാജി, ഹാഫിസ് നവാസ് അല്‍ കൗസരി, ഹനീഫ് റഷീദ്, ടി.കെ മുഹമ്മദ്കുട്ടി, നാമ്പ് കയെഴുത്ത് മാസിക ചീഫ് എഡിറ്റര്‍ ഷിറിന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."