കൊല്ലം കലയ്‌ക്കോടു പെണ്‍വാണിഭം: ഡോക്ടറും സ്ത്രീകളും ഉള്‍പ്പെടെ ആറുപേര്‍ക്ക് ഏഴുവര്‍ഷം കഠിനതടവ്
കൊല്ലം: കലയ്‌ക്കോടു പെണ്‍വാണിഭക്കേസില്‍ ഡോക്ടറും സ്ത്രീകളും ഉള്‍പ്പെടെ ആറുപേര്‍ക്ക് ഏഴുവര്‍ഷം കഠിനതടവ്. ഡോ. റേ തിലക്, റീനാ ജോര്‍ജ്ജ്, ദിവ്യ, സരള, ബിനു, ഷാജി എന്നിവരെയാണ് കൊല്ലം കോടതി ശിക്ഷിച്ചത്. 2004ല്‍ തിരുവല്ല സ്വദേശിനിയായ 15കാരിയെ പെണ്‍വാണിഭസംഘം തട്ടിക്കൊണ്ടുവന്നു പരവൂര്‍ കലയ്‌ക്കോടു പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു കാഴ്ചവയ്ക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
ആശുപത്രിയില്‍ അനാശാസ്യം നടക്കുന്നെന്ന പരാതിയെ തുടര്‍ന്നു പൊലിസ് നടത്തിയ പരിശോധനയിലായിരുന്നു സംഘം പിടിയിലായത്. ആദ്യം റിമാന്റിലായവരില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുമുണ്ടായിരുന്നു. പെണ്‍കുട്ടി പതിനഞ്ചുകാരിയാണെന്ന് അറിഞ്ഞതിനെ തുടര്‍ന്നു പിന്നീട് സാക്ഷിയാക്കി. ഡിവൈ.എസ്.പി ജയപ്രകാശ്, സി.ഐ ഹരിദാസ് എന്നിവരാണ് കേസ് അന്വേഷിച്ചത്. ജയപ്രകാശ് സര്‍വീസില്‍ നിന്നും വിരമിച്ചു. ഹരിദാസ് ഇപ്പോള്‍ ഡിവൈ.എസ്.പിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."