ബ്രിട്ടന്റെ പുതിയ വിസാനിയമം ഇന്ത്യന്‍ ടെക്കികള്‍ക്ക് തിരിച്ചടിയെന്ന് റിപ്പോര്‍ട്ട്
ലണ്ടന്‍: ബ്രെക്സിറ്റിലൂടെ യൂറോപ്യന്‍ യൂണിയനു പുറത്തുപോയ ബ്രിട്ടന് പുതിയ വിസാ നിയമം പ്രഖ്യാപിച്ചു. ഇതുമൂലം ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിടുക ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്ക്കാണെന്നാണ് വിലയിരുത്തല്‍.
പുതിയ നിയമപ്രകാരം നവംബര്‍ 24നുശേഷം ടയര്‍ 2 ഇന്‍ട്രാ–കംപനി ട്രാന്‍സ്ഫര്‍ (ഐസിടി) പ്രകാരം വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ചുരുങ്ങിയ ശമ്പളം 30,000 പൗണ്ട് ആയി ഉയര്‍ത്തി. നേരത്തേ ഇത് 20,800 പൗണ്ട് ആയിരുന്നു. ഇന്ത്യന്‍ ഐടി കമ്പനികളാണ് ഐസിടി മാര്‍ഗം ഏറ്റവും അധികം ഉപയോഗിക്കുന്നത്. കൂടാതെ ഇന്ത്യന്‍ ഐടി ഉദ്യോഗസ്ഥരില്‍ ബ്രിട്ടനിലുള്ളവരില് 90 ശതമാനവും ഐസിടി വിസ മാര്‍ഗം ഉപയോഗിച്ചാണ് ബ്രിട്ടനിലെത്തുന്നതെന്ന് ബ്രിട്ടനിലെ മൈഗ്രേഷന്‍ അഡൈ്വസറി കമ്മറ്റി നേരത്തെ കണ്ടെത്തിയിരുന്നു.
ത്രിദിന സന്ദര്‍ശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഇന്ത്യയില്‍ എത്താനിരിക്കേയാണ് പുതിയ നിയമം എന്നത് ശ്രദ്ധേയമാണ്. നവംബര്‍ 13 നാണ് മേ ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."