പുകപടലത്തില്‍ മുങ്ങി ഡല്‍ഹി; ശ്രദ്ധിക്കാനേറെയുണ്ട്
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ദീപാവലി ആഘോഷത്തെത്തുടര്‍ന്ന് പരിതാപകരമായ ഡല്‍ഹി അന്തരീക്ഷം തെളിയാത്തത് പ്രശ്‌നം രൂക്ഷമാക്കുന്നു. കടുത്ത മൂടലാണ് ഡല്‍ഹി നഗരത്തിലുടനീളം രൂപപ്പെട്ടിരിക്കുന്നത്.
വായു മലിനീകരണത്തിന്റെ അളവ് മുമ്പെങ്ങുമില്ലാത്തത്രയും ഉയര്‍ന്നിരിക്കുന്നു. മുമ്പു തന്നെ വളരെ മോശം അവസ്ഥയിലായിരുന്നു ഡല്‍ഹിയുടെ അന്തരീക്ഷം.
ശ്വാസകോശത്തെയാണ് ഈ പുകപടലം വളരെ ഗുരുതമായി ബാധിക്കുക. നെഞ്ചിന്റെ പ്രവര്‍ത്തനക്ഷമതയെ തന്നെ അവതാളത്തിലാക്കും. ശ്വാസ്വോച്ഛാസത്തെ മന്ദീഭവിപ്പിക്കും.
ഗ്രൗണ്ട് ലെവല്‍ ഓസോണ്‍, സള്‍ഫര്‍ ഡൈയോക്‌സൈഡ്, നൈട്രജന്‍ ഡൈയോക്‌സൈഡ് എന്നീ വാതകങ്ങള്‍ മുതിര്‍ന്നവരെയും കുട്ടികളെയും ഗുരുതരമായി ബാധിക്കും. ഇത് ആസ്ത്മ, ശ്വാസനാള രോഗം, സ്‌ട്രോക്ക്, ഹൃദയാഘാതം എന്നിങ്ങനെ ഗുരുതരമായ രോഗമുണ്ടാക്കും.
നമുക്ക് ചെയ്യാവുന്നത്:-
പുറത്തെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവുന്നത് പരമാവധി കുറയ്ക്കുക.
ബൈക്ക് റൈഡിങും ഓട്ടവും കുറയ്ക്കുക. നടക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രത്യേഘാതമുണ്ടാക്കാന്‍ ഈ പ്രവര്‍ത്തികള്‍ കാരണമാവും.
പുറത്തെ പ്രവര്‍ത്തനങ്ങള്‍ രാവിലെ നേരത്തേയും വൈകിട്ട് വൈകിയും ക്രമീകരിക്കുക. ഈ സമയത്ത് ഓസോണ്‍ ലെവല്‍ വളരെ താഴ്ന്ന നിലയിലായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."