യൂത്ത് കോണ്‍. മാര്‍ച്ചിന് നേരെ ലാത്തിചാര്‍ജ്; വടക്കാഞ്ചേരിയില്‍ ഇന്ന് ഹര്‍ത്താല്‍
വടക്കാഞ്ചേരി: സ്ത്രീപീഡന കേസില്‍ ആരോപണവിധേയനായ നഗരസഭാ കൗണ്‍സിലര്‍ പി.എന്‍.ജയന്തനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വടക്കാഞ്ചേരി ടൗണില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായി.
വടക്കാഞ്ചേരിയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ഓട്ടുപാറയിലെത്തി മടങ്ങിയെത്തിയ ശേഷം റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുന്നതിനിടയിലാണ് പോലിസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. പ്രശ്നം രൂക്ഷമായതോടെ പോലിസ് ലാത്തി വീശി. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് പ്രഭാകര്‍ അടക്കം നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.
പരുക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തില്‍ വടക്കാഞ്ചേരി സി.ഐ ടി.എസ്.സിനോജ്, എസ്.ഐ എ.നൗഫല്‍ എന്നിവര്‍ക്കും ചില പൊലിസുകാര്‍ക്കും പരുക്കേറ്റു. സംഭവത്തില്‍ പതിനഞ്ചോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."