പത്രപ്രവര്‍ത്തകപെന്‍ഷന്‍: രേഖകള്‍ ഹാജരാക്കണം
തിരുവനന്തപുരം: പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാക്കുന്നതിന് ആവശ്യമായ രേഖകള്‍ തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ ഹാജരാക്കുന്നതിന് അപേക്ഷകര്‍ക്ക് വകുപ്പില്‍ നിന്ന് കത്തുകള്‍ അയച്ചിട്ടുണ്ട്.
കത്ത് ലഭിക്കാത്തവര്‍ വിവരങ്ങള്‍ക്ക് കുടപ്പനക്കുന്നിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0471 2731300, 9496812440. ഇതിനായുള്ള അദാലത്ത് നവംബര്‍ 14, 15 തീയതികളില്‍ സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്കിലെ പി.ആര്‍. ചേമ്പറില്‍ നടക്കും.
ധനസഹായത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം: ഈ അദ്ധ്യയനവര്‍ഷം മെഡിക്കല്‍, എന്‍ജിനീയറിങ് പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിച്ചവരും (മെരിറ്റ് റിസര്‍വേഷന്‍ അടിസ്ഥാനത്തില്‍) കുടുംബ വാര്‍ഷിക വരുമാനം 40,000 രൂപയില്‍ താഴെയുള്ളതുമായ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കും ലാറ്ററല്‍ എന്‍ട്രി സ്‌കീം പ്രകാരം മെഡിക്കല്‍ എന്‍ജിനീയറിങ് കോഴ്‌സുകള്‍ക്ക് പ്രവേശനം നേടുകയും കുടുംബവാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ താഴെയുള്ള പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കും പ്രാരംഭ ചെലവുകള്‍ക്കുള്ള ധനസഹായ ഇനത്തില്‍ 5,000 രൂപ വീതം അനുവദിക്കുന്നതിന് അര്‍ഹരായവര്‍ സ്ഥാപനമേധാവി മുഖേന ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പുകള്‍ നവംബര്‍ 15 നകം ജില്ലാ പ്രോജക്ട് ഓഫീസര്‍, ജില്ലാ ഐ.റ്റി.ഡി പ്രോജക്ട് ഓഫീസ് നെടുമങ്ങാട്, തിരുവനന്തപുരം എന്ന വിലാസത്തില്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."