ഹൈകമ്മിഷണര്മാരെ താല്‍ക്കാലികമായി തിരിച്ചു വിളിക്കുന്നുവെന്ന് പാക് പത്രം
ന്യൂഡല്‍ഹി: ഇന്ത്യാ- പാക് നയതന്ത്ര ബന്ധത്തിലെ ഉലച്ചിലുകള്‍ രൂക്ഷമായിരിക്കെ ഇരു രാജ്യങ്ങളും തങ്ങളുടെ ഹൈക്കമ്മിഷണര്‍മാരെ താല്കാലികമായി തിരച്ചുവിളിക്കാന് തീരുമാനിച്ചതായി പാക് പത്രമായ ദി എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വാര്‍ത്ത ന്യൂഡല്‍ഹി നിഷേധിച്ചിട്ടുണ്ട്.
ഇരു രാജ്യങ്ങളിലേയും നയതന്ത്ര പ്രതിനിധികളെ തിരിച്ചയച്ച് പരസ്പരമുള്ള അകല്‍ച്ചകള്‍ കൂടുന്ന സാഹചര്യത്തിലാണ് ട്രിബ്യൂണിന്റെ വാര്‍ത്ത പുറത്തു വന്നത്. ചാരപ്രവര്‍ത്തനം നടത്തിയ പാക് നയതന്ത്ര ഉദ്യോഗസ്ഥന് മഹമൂദ് അക്തര്‍ ഇന്ത്യയില്‍ പിടിയിലായതിന് ശേഷമാണ് നയതന്ത്രജ്ഞരെ നാടു കടത്താന്‍ തുടങ്ങിയത്. ഇന്ത്യയിലെ പാക് എംബസിയില്‍ നിന്നും ആറ് ഉദ്യോഗസ്ഥരെ പാകിസ്താന് തിരിച്ചുവിളിച്ചിരുന്നു. പാകിസ്താനില്‍ ചാരപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നാരോപിച്ച് എട്ട് ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പാകിസ്താന് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."