മല്യക്കെതിരേ ഡല്‍ഹി കോടതിയുടെ ജാമ്യമില്ലാ വാറണ്ട്
ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്ന് ആയിരക്കണക്കിനു കോടി രൂപ വായ്പയെടുത്തു മുങ്ങിയ മദ്യവ്യവസായി വിജയ് മല്യക്കെതരെ ഡല്‍ഹിയിലെ പാട്യാല കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.
വിദേശ വിനിമയ ചട്ടം ലംഘിച്ചതിന് കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്.
മല്യയ്ക്ക് രാജ്യത്തേക്ക് തിരികെവരാന്‍ താല്‍പര്യമില്ലെന്ന് നിരീക്ഷിച്ച കോടതി, നിയമത്തോട് അദ്ദേഹത്തിനു മതിപ്പില്ലെന്ന് പറഞ്ഞു.
മല്യയുടെ പേരില്‍ നിരവധി കേസുകളുള്ളതിനാലും കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാതെ ഒഴിഞ്ഞു മാറുന്നതിനും അറസ്റ്റ് നടപ്പാക്കുമെന്ന മുന്നറിയിപ്പും കോടതി നല്‍കി.
പാസ്‌പോര്‍ട്ട് റദ്ദാക്കിയതിനാലാണ് രാജ്യത്തേക്ക് തിരികെ വരാന്‍ സാധിക്കാത്തതെന്ന മല്യയുടെ വാദം കള്ളമാണെന്നും മല്യ നിയമത്തെ ദുരുപയോഗം ചെയ്യുകയാണെന്നും ചീഫ് മെട്രൊപൊളിറ്റിയന്‍ മജിസ്‌ട്രേറ്റ് സുമിത് ദാസ് പറഞ്ഞു.
മല്യക്കെതിരേ വിവിധ കേസുകളില്‍ സി.ബി.ഐയും ഇ.ഡിയും പ്രത്യേക അന്വേഷണം നടത്തിവരികയാണ്. അദ്ദേഹത്തിനെതിരേ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ കേസ് സുപ്രിംകോടതിയുടെയും വിവിധ ബാങ്കുകളുടെയും പിഗണനയിലാണ്.
ഇതിനു പിന്നാലെയാണ് ഡല്‍ഹി കോടതിയുടെ നടപടി. മല്യയ്ക്ക് ഇന്ത്യയിലേക്ക് മടങ്ങി വരണമെന്നുണ്ടെങ്കില്‍ അടിയന്തര രേഖകള്‍ തയാറാക്കാന്‍ അധികൃതരെ സമീപിക്കാം. എന്നാല്‍, മല്യ അത്തരം ശ്രമങ്ങള്‍ ഒന്നും സ്വീകരിച്ചില്ല.
ഇതിനര്‍ത്ഥം മടങ്ങി വരാന്‍ അദ്ദേഹം തയാറല്ലെന്നാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഇന്നലെ മറ്റൊരു കേസിലും മല്യക്കെതിരെ ഡല്‍ഹി കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. 2012ല്‍ ഡല്‍ഹി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിന് നല്‍കിയ ചെക്ക് മടങ്ങിയ കേസിലാണ് വാറണ്ട്.
വിമാനത്താവളത്തില്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന വിമാനം നിര്‍ത്തുന്നതിനുള്ള വാടകയിനത്തില്‍ നല്‍കിയ 7.5 കോടി രൂപയുടെ മൂന്നു ചെക്കുകളാണ് മടങ്ങിയത്.
ഈ കേസിലും പാട്യാല കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കേസില്‍ അടുത്തവര്‍ഷം ഫെബ്രുവരിയില്‍ വിശദമായ വാദം കേള്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."