മറക്കില്ല ദിഗംബര്‍ താക്ക് ഈ യാത്രയയപ്പ്
അകോല: കല്യാണവണ്ടിപോലെ അലങ്കരിച്ച് ബീക്കണ്‍ വച്ച കാറിലാണ് വിരമിച്ച ഡ്രൈവറെ ജില്ലാ കലക്ടര്‍ വീട്ടിലെത്തിച്ചത്. തന്റെ ജീവിതത്തിലൊരിക്കലും ഈ യാത്രയയപ്പിനെ ദിഗംബര്‍ താക്ക് മറക്കില്ല. മധ്യപ്രദേശിലെ അകോല ജില്ലാ കലക്ടറുടെ ഡ്രൈവറായിരുന്നു ദിഗംബര്‍. സര്‍വിസില്‍ നിന്നും വിരമിച്ച അദ്ദേഹത്തിന് സഹപ്രവര്‍ത്തകര്‍ നല്കിയ യാത്രയയപ്പാണ് ഇതുവരെ കാണാത്ത വിധത്തില്‍ സ്നേഹസ്പര്ശിയായത്.
യാത്രയപ്പ് യോഗ ശേഷം അദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുപോയത് കലക്ടര്‍ ജി. ശ്രീകാന്താണ്. തന്റെ ഔദ്യോഗിക കാറിന്റെ പിന്‍സീറ്റില്‍ വി.ഐ.പിയായിരുത്തി കലക്ടറാണ് കാര്‍ ഓടിച്ചത്.
തന്റെ സര്‍വിസില്‍ 18 കലക്ടര്‍മാരുടെ ഡ്രൈവറായി ജോലി ചെയ്ത ദിഗംബറിന് 35 വര്‍ഷത്തെ സര്‍വിസുണ്ട്. ദിഗംബറിന്റെ ജീവിതത്തില്‍ ഒരിക്കല്‍പോലും മറക്കാനാകാത്ത അനുഭവമാക്കി മാറ്റാനാണ് യാത്രയയപ്പ് ഇത്തരത്തിലാക്കിയതെന്ന് കലക്ടര്‍ ശ്രീകാന്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."