ജയലളിത പൂര്‍ണ ആരോഗ്യവതിയായെന്ന് അപ്പോളോ ആശുപത്രി
ചെന്നൈ:തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പൂര്‍ണ ആരോഗ്യവതിയായെന്ന് അപ്പോളോ ആശുപത്രി ചെയര്മാന് പ്രതാപ് സി. റെഡി. ആരോഗ്യം വീണ്ടെടുത്ത സാഹചര്യത്തില്‍ എന്ന് ആശുപത്രി വിടണമെന്ന് അവര്‍ക്കു തന്നെ തീരുമാനിക്കാവുന്ന നിലയാണെന്നും അദ്ദേഹം അറിയിച്ചു.
രോഗമുക്തിയായതോടെ ജയലളിത പൂര്‍ണ സംതൃപ്തയാണെന്നും തനിക്ക് ചുറ്റും എന്ത് നടക്കുന്നുവെന്ന് പരസഹായമില്ലാതെ മനസിലാക്കാന്‍ കഴിയുന്ന തരത്തിലേക്ക് അവര്‍ എത്തിയിട്ടുണ്ടെന്നും ചെയര്മാന് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
മുഖ്യമന്ത്രിയുടെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും അവരെ ഐ.സി.യുവില്‍ നിന്ന് താമസിയാതെ മുറിയിലേക്ക് മാറ്റുമെന്നും അണ്ണാ ഡി.എം.കെ മുതിര്‍ന്ന നേതാവ് സി. പൊന്നയ്യനും അറിയിച്ചു.
കഴിഞ്ഞ ആഴ്ച മുതല്‍ ദ്രവരൂപത്തിലുള്ള ഭക്ഷണമല്ലാത്തതും അവര്‍ കഴിച്ചുതുടങ്ങിയിരുന്നു. അതേസമയം ആശുപത്രിയില്‍ കഴിയുന്ന ജയലളിതയുടെ ഫോട്ടോ പുറത്തുവിടണമെന്ന ആവശ്യം പാര്‍ട്ടി നേതൃത്വം തള്ളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."