HOME
DETAILS
MAL
കന്യാകുളങ്ങര ആശുപത്രിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഡോക്ടറുടെ അനാസ്ഥയെന്ന് മനുഷ്യാവകാശ കമ്മിഷന്
backup
November 04 2016 | 18:11 PM
വെമ്പായം: കന്യാകുളങ്ങര പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ കിട്ടാതെ ഗര്‍ഭിണി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ ഉത്തരവാദിയാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ പ്രാഥമിക നിരീക്ഷണം.
ജില്ല മെഡിക്കല്‍ ഓഫിസറും എസ്.എ.ടി സൂപ്രണ്ടും ഒരു മാസത്തിനകം അന്വേഷണം നടത്തി വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മിഷന് ആക്ടിങ് ചെയര്പേഴ്സന് പി. മോഹനദാസ് ഉത്തരവിട്ടു. ഒക്ടോബര്‍ 22നായിരുന്നു സംഭവം. ചെമ്പൂര് സ്വദേശി നീതു (24) ആണ് മരിച്ചത്. ശരിയായ ചികിത്സ ലഭിക്കാത്തതിനാല്‍ അമ്മയും കുഞ്ഞും മരിച്ചതായും നീതുവിനെ മരിച്ചതിനു ശേഷമാണ് കന്യാകുളങ്ങര ആശുപത്രിയില്‍ നിന്നും എസ്.എ.റ്റിയിലേക്ക് കൊണ്ടുപോയതെന്നും പൊതുപ്രവര്‍ത്തകനായ പി.കെ രാജു കമ്മീഷന് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."