ജഡായുപാറ ടൂറിസം പദ്ധതി: നിര്‍മാണം അന്തിമഘട്ടത്തിലേക്ക്
തിരുവനന്തപുരം: ജഡായുപാറ ടൂറിസം പദ്ധതിയുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലേക്ക്.പദ്ധതിയുടെ അവലോകനയോഗം ടൂറിസംസഹകരണ മന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷതയില്‍ നിയമസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. പദ്ധതിയുടെ ഉദ്ഘാടം 2017 ഏപ്രിലില്‍ നടത്തുന്ന രീതിയിലുള്ള ക്രമീകരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനിച്ചു.
വൈദ്യുതി സംവിധാനം തടസമുണ്ടാകാത്ത തരത്തില്‍ ഡെസ്റ്റിനേഷനില്‍ എത്തിക്കാന്‍ കെ.എസ്.ഇ.ബിയെ ചുമതലപ്പെടുത്തി. അതോടൊപ്പം തന്നെ കുടിവെള്ള പ്രശ്‌നം, പാര്‍ക്കിംങ് സംവിധാനം, റോഡ് തുടങ്ങി ഡസ്റ്റിനേഷനില്‍ ആവശ്യമായ എല്ലാ സംവിധാനങ്ങള്‍ക്കും അടിയന്തിര നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. യോഗത്തില്‍ ചടയമംഗലം എം.എല്‍.എ മുല്ലക്കരം രത്‌നാകരന്‍, ടൂറിസം സെക്രട്ടറി ഡോ. വി വേണു , ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ ബാല മുരളി , ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഈ ടൂറിസം പദ്ധതി പൂര്‍ത്തിയാകുന്നതോടെ കൊല്ലം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി ഇത് മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."