കാലിക്കറ്റ് സര്‍വകലാശാലാ അറിയിപ്പുകള്
തെറാപ്പി യൂനിറ്റ്
മനഃശാസ്ത്ര പഠനവിഭാഗവും കേരള സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടപ്പാക്കുന്ന സി.ഡി.എം.ആര്.പി പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാരുടെ തൊഴിലധിഷ്ഠിത പുനരധിവാസവുമായി ബന്ധപ്പെട്ട് ഹോട്ടികള്‍ച്ചര്‍ തെറാപ്പി യൂനിറ്റ് ആരംഭിക്കുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നായി തിരഞ്ഞെടുത്ത ബുദ്ധിവൈകല്യമുള്ളവര്ക്ക് പരിശീലനം നല്‍കും. പങ്കെടുക്കാന്‍ തല്പരരായ ഭിന്നശേഷിക്കാരുടെ രക്ഷിതാക്കള്‍ നവംബര്‍ ഏഴിനകം സി.ഡി.എം.ആര്.പി ഡയറക്ടറുമായി ബന്ധപ്പെടണം.
സ്പോട്ട് പെയ്മെന്റ് ക്യാംപ്
വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റര്‍ യു.ജി (സി.യു.സി.ബി.സി.എസ്.എസ്) നവംബര്‍ 2015 പരീക്ഷയുടെ മൂല്യനിര്‍ണയത്തിനുള്ള സ്പോട്ട് പെയ്മെന്റ് ക്യാംപ് നവംബര്‍ ഏഴിന് സര്‍വകലാശാലാ അക്കാദമിക് സ്റ്റാഫ് കോളജില്‍ നടക്കും. എല്ലാ ചീഫ് എക്സാമിനര്‍മാരും മാര്‍ക്ക് ഷീറ്റുകളും ബില്ലുകളും സഹിതം ഉച്ചക്ക് രണ്ടിനകം ക്യാംപില്‍ എത്തണം.
ബ്യൂട്ടീഷ്യന് കോഴ്സ്
ലൈഫ്ലോങ് ലേണിങ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പ് സ്ത്രീകള്‍ക്കായി മൂന്ന് മാസത്തെ ബ്യൂട്ടീഷ്യന് കോഴ്സ് ആരംഭിക്കുന്നു. വിവരങ്ങള്‍ക്ക് ഫോണ്‍: 0494 2407360.
സീറ്റുകള്‍ ഒഴിവ്
സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സസില്‍ നടത്തുന്ന ബി.എസ്.സി മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി കോഴ്സുകള്‍ക്ക് മാനേജ്മെന്റ് ക്വാട്ടയില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സര്‍വകലാശാല പ്രസിദ്ധീകരിച്ച നിലവിലെ റാങ്ക്ലിസ്റ്റില് ഉള്‍പ്പെട്ടവര്‍ നവംബര്‍ ഒമ്പതിന് രാവി െല 11.30-ന് മുമ്പായി ഹെല്‍ത്ത് സയന്‍സസില്‍ നടത്തുന്ന സ്പോട്ട് അഡ്മിഷന് ഹാജരാകണം. എസ്.എസ്.എല്‍.സി, പ്ലസ്ടു, ടി.സി, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ എന്നിവയും ഫീസും സഹിതം എത്തണം. വിവരങ്ങള്‍ക്ക്: 0494 2401332.
പരീക്ഷാഫലം
2016 ജൂണില്‍ നടത്തിയ രണ്ട്, നാല് സെമസ്റ്റര്‍ എം.എ ഫിലോസഫി സി.സി.എസ്.എസ് പരീക്ഷാ ഫലം വെബ്സൈറ്റില്‍.
2016 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ പൊളിറ്റിക്കല്‍ സയന്‍സ് സി.യു.സി.എസ്.എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 16 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
2016 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്സി മൈക്രോബയോളജി സി.യു.സി.എസ്.എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 17 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
2015 ഡിസംബര്‍ പത്തിന് ഗുരുവായൂരപ്പന് കോളജില്‍ വച്ച് നടത്തിയ വിദൂര വിദ്യാഭ്യാസ വിഭാഗം അഞ്ചാം സെമസ്റ്റര്‍ ബി.എം.എം.സി പരീക്ഷയുടെ ബി.എം.എം. ബി09 വിഡിയോ റെക്കോഡിങ് ആന്റ് എഡിറ്റിങ് പേപ്പറിന് ഹാജരാകാത്തവര്‍ക്കായി നവംബര്‍ പത്തിന് ഉച്ചക്ക് 1.30 ന് സര്‍വകലാശാലാ സെനറ്റ് ഹാളില്‍ വെച്ച് പ്രത്യേക പരീക്ഷ നടത്തും.
കോണ്ടാക്ട് ക്ലാസ്
വിദൂരവിദ്യാഭ്യാസം ബി.എസ്.സി പ്രിന്റിങ് ടെക്നോളജി (2014-15 പ്രവേശനം) കോണ്ടാക്ട് ക്ലാസ് നവംബര്‍ ആറിന് പ്രിന്റിങ് ടെക്നോളജി കേന്ദ്രത്തില്‍ രാവിലെ പത്ത് മണി മുതല്‍ നടക്കും. ഫോണ്‍: 9747056463.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."