ബ്രിട്ടിഷ് ഷെവനിങ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
യു.കെയില്‍ ബിരുദാനന്തര ബിരുദത്തിന് അവസരം നേടാനുള്ള ബ്രിട്ടീഷ് ഷെവനിങ് സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ മാസ്‌റ്റേഴ്‌സ് പഠനത്തിനാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. അക്കാദമിക് മികവ്, നേതൃപാടവം, രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. പ്രായപരിധി 28 വയസ്.
ഇംഗ്ലീഷ് പരീക്ഷയില്‍ ILTS tem TOEFL tem ആവശ്യമായ സ്‌കോര്‍ നേടിയിരിക്കേണ്ടതുണ്ട്. യു.കെയിലെ മൂന്നു സര്‍വകലാശാലകളിലേയ്ക്ക് അപേക്ഷിക്കാം. അഡ്മിഷന്‍ നല്‍കാമെന്നു സര്‍വകലാശാലകളില്‍നിന്ന് ഉറപ്പുലഭിച്ചാല്‍ സ്‌കോളര്‍ഷിപ്പിനായി പരിഗണിക്കും. നിരവധി മേഖലകളില്‍ ബ്രിട്ടീഷ് ഷെവനിങ് സ്‌കോളര്‍ഷിപ്പ് ഉപകരിക്കും. 144 രാജ്യങ്ങളിലുളള വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. അപേക്ഷ 2016 നവംബര്‍ എട്ടിനുള്ളില്‍ സമര്‍പ്പിക്കണം.
ഇംഗ്ലീഷ് പ്രാവീണ്യ യോഗ്യത പരീക്ഷ പൂര്‍ത്തിയാക്കിയിരിക്കണം. രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.chevening.org
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."