അധികൃതരുടെ കാരുണ്യം കാത്ത് അഞ്ചുതെങ്ങ് കോട്ട അഖില്‍ ഷാ
കഠിനംകുളം: സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ക്ക് സാക്ഷിയായ അഞ്ചുതെങ്ങ്കോട്ട അധികാരികളുടെ കാരുണ്യത്തിന് കാത്തിരിക്കുന്നു.
തലസ്ഥാന ജില്ലയില്‍ വിനോദ സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രങ്ങളിലൊന്നായ അഞ്ചുതെങ്ങ് കോട്ട തകര്‍ച്ചയുടെ വക്കിലാണ്. ഈ ചരിത്ര സ്മാരകം സംരക്ഷിക്കുന്നതില്‍ അധികൃതര്‍ കടുത്ത അലസതയാണ് കാണിക്കുന്നത്. നിലവില്‍ പുരാവസ്തുവകുപ്പിന് കീഴിലാണ് കോട്ടയുള്ളത്.
അടുത്ത സമയത്ത് കോട്ടയുടെ പൊട്ടിപൊളിഞ്ഞ ഭാഗം സിമന്റ് കൊണ്ട് തേച്ച് മിനിക്കുന്ന പണിയും ചിലയിടങ്ങളില്‍ പൂന്തോട്ടം നിര്‍മ്മിക്കുന്ന പണിയും നടന്നെങ്കിലും ഇതൊക്കെ കേവലം വഴിപാട് മാത്രമായിരുന്നുവെന്നാണ് സഞ്ചാരികള്‍ പറയുന്നത്. കോട്ടയുടെ മുന്നിലൂടെ ഒരു കാറിന് പോലും കടന്ന് പോകാന്‍ പറ്റാത്ത രീതിയില്‍ ഭൂമി കൈയേറ്റവും നടന്നിട്ടുണ്ട്. ഗതാഗത സൗകര്യമില്ലാ
ത്തതും സഞ്ചാരികളെ വലക്കുന്നുണ്ട്.
1695ലാണ് തലസ്ഥാന ജില്ലയില്‍ 34 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് മാറി അറബിക്കടലിന് അഭിമുഖമായി മൂന്ന് ഏക്കര്‍ ഭൂമിയില്‍ ബ്രിട്ടീഷുകാര്‍ കോട്ട പണിതത്. കപ്പലുകള്‍ക്ക് സിഗ്നല്‍ നല്‍കുകയായിരുന്നു ലക്ഷ്യം. ഇന്ത്യയില്‍ ബ്രിട്ടീഷ് ആധിപത്യം വന്നതിന് ശേഷം ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് കേരളത്തില്‍ ലഭിച്ച ആദ്യത്തെ സ്ഥിരം താവളമായിരുന്നു ഇത്. തെക്കന്‍ കേരളത്തിലെ ആദ്യത്തെ ബ്രിട്ടീഷ് സൈനിക കേന്ദ്രവും ഇവിടെയായിരുന്നു. കോട്ടയില്‍ നിന്നും കടലിലേക്ക് പോകാനും കടലില്‍ കിടക്കുന്ന കപ്പലില്‍ നിന്നും വാണിജ്യ സാധനങ്ങളും മറ്റും കോട്ടയിലേക്ക് എത്തിക്കുവാനുള്ള തുരങ്കവും ഇവിടെ കാണാം. ഈ തുരങ്കമിപ്പോള്‍ മൂടിപ്പോയ അവസ്ഥയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."