HOME
DETAILS

പ്രേമന്‍ വധക്കേസ്; യു.എ.പി.എ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ്

  
backup
November 04 2016 | 19:11 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%87%e0%b4%ae%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a7%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%af%e0%b5%81-%e0%b4%8e-%e0%b4%aa%e0%b4%bf

തലശ്ശേരി: സി.പി.എം പ്രവര്‍ത്തകന്‍ ചിറ്റാരിപ്പറമ്പ് ചൂണ്ടയില്‍ വാഴയില്‍ വീട്ടില്‍ ഒണിയന്‍ പ്രേമനെ കൊലപ്പെടുത്തിയ കേസില്‍ പൊലിസ് ചാര്‍ജ് ചെയ്ത യു.എ.പി.എ വകുപ്പ് നീക്കി സര്‍ക്കാര്‍ ഉത്തരവ്. ഇതിനെ തുടര്‍ന്ന് തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍പാകെയുള്ള കേസ് കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റി.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ പ്രേമന്‍ വധക്കേസില്‍ പൊലിസ് ചാര്‍ജ് ചെയ്ത യു.എ.പി.എ ഒഴിവാക്കാന്‍ നിയമ വകുപ്പ് അഡീഷണല്‍ സെക്രട്ടറി തത്വത്തില്‍ നടപടി സ്വീകരിച്ചിരുന്നു. കേസില്‍ കൊലപാതകത്തിനുള്ള ഐ.പി.സി 302 ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ മാത്രമേ ഇനി നിലനില്‍ക്കുകയുള്ളൂവെന്നതിനാല്‍ തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തുടര്‍ നടപടികള്‍ സ്വീകരിക്കാതെ കേസ് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവാകുകയായിരുന്നു.
മജിസ്‌ട്രേറ്റ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ച ശേഷം മാത്രമേ കൊലപാതക കേസുകള്‍ സെഷന്‍സ് കോടതിക്ക് മുന്‍പാകെ വരാനുള്ള അനുമതിയുള്ളൂവെന്നതിനാലാണിത്. മജിസ്‌ട്രേറ്റ് കോടതി മറ്റ് നടപടികള്‍ക്ക് ശേഷം കേസ് വീണ്ടും സെഷന്‍സ് കോടതിക്ക് വിടുകയാണ് ചെയ്യുക. 2015 ഫെബ്രുവരി 25 ന് രാത്രിയാണ് കള്ളുഷാപ്പ് ജീവനക്കാരനായ പ്രേമനെ കാറിലെത്തിയ അക്രമി സംഘം ബോംബെറിഞ്ഞ ശേഷം വെട്ടിപ്പരുക്കേല്‍പ്പിച്ചത്.
ഗുരുതരമായി പരുക്കേറ്റ പ്രേമന്‍ ഫെബ്രുവരി 26 ന് പുലര്‍ച്ചെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ വച്ച് മരിക്കുകയായിരുന്നു. ബി.ജെ.പി - ആര്‍.എസ്.എസ് പ്രവര്‍ത്തകരായ കണ്ടോത്ത് പി.എം സജേഷ്(26) കെ.വി നിധീഷ്(26)എന്‍.നിഖില്‍(25),രഞ്ജിത്ത് രമേശ്(29) ഉള്‍പ്പെടെ 11 പ്രതികളാണ് കേസിലുള്ളത്. യു.എ.പി.എ ഇല്ലാതാവുന്നതോടെ കേസില്‍ പ്രതികളുടെ ജാമ്യ നടപടിയുള്‍പ്പെടെ നേടിയെടുക്കാന്‍ എളുപ്പമാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  4 minutes ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  9 minutes ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  an hour ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  an hour ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  an hour ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  an hour ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  2 hours ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  2 hours ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  2 hours ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  2 hours ago