HOME
DETAILS

ഏക സിവില്‍കോഡ്: സമസ്ത ഒപ്പ് ശേഖരണത്തിന് മികച്ച പ്രതികരണം

  
backup
November 04 2016 | 19:11 PM

%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a4-%e0%b4%92%e0%b4%aa%e0%b5%8d

ചേളാരി: ഏക സിവില്‍കോഡിനെതിരേ ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് നടത്തുന്ന കാംപയിനിന്റെ ഭാഗമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രഖ്യാപിച്ച ഒപ്പുശേഖരണത്തിന് മികച്ച പ്രതികരണം. 'ഇസ്‌ലാമിക ശരീഅത്തിന്റെ എല്ലാ നിയമങ്ങളും വിശിഷ്യാ വിവാഹം, വിവാഹ മോചനം, അനന്തരാവകാശം മുതലായ വ്യക്തിനിയമങ്ങള്‍ സമ്പൂര്‍ണമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതില്‍ യാതൊരുവിധ ഭേദഗതിയുടെയും ആവശ്യമില്ല.
ഭാരതത്തില്‍ എല്ലാ മതസ്ഥര്‍ക്കും പരിപൂര്‍ണ മതസ്വാതന്ത്ര്യം ഭരണഘടന നല്‍കിയിരിക്കുന്നു. ആകയാല്‍ ഒരു നിലക്കും ഞങ്ങള്‍ ഏക സിവില്‍കോഡിനെ അംഗീകരിക്കുന്നതല്ല. ശരീഅത്ത് നിയമങ്ങളുടെ സംരക്ഷണത്തിന് ഞങ്ങള്‍ ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിനെ പിന്തുണക്കുന്നു' എന്നീ കാര്യങ്ങള്‍ രേഖപ്പെടുത്തിയാണ് പൊതുസമൂഹത്തില്‍ നിന്നും ഒപ്പുകള്‍ ശേഖരിച്ചത്.
സംസ്ഥാനതല ഉദ്ഘാടനം പ്രമുഖ സാഹിത്യകാരന്‍ സുകുമാര്‍ കക്കാട് ഒപ്പ് രേഖപ്പെടുത്തി നിര്‍വഹിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മാനേജര്‍ എം.എ. ചേളാരി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് റഹീം ചുഴലി എന്നിവര്‍ സംബന്ധിച്ചു.
പള്ളികള്‍ കേന്ദ്രീകരിച്ച് മഹല്ല് കമ്മിറ്റി ഭാരവാഹികളും സംഘടനാ പ്രവര്‍ത്തകരും പ്രത്യേകം ഹെല്‍പ് ഡസ്‌ക്കുകള്‍ സ്ഥാപിച്ചും ഗൃഹ സന്ദര്‍ശനം നടത്തിയുമാണ് പൊതുജനങ്ങളില്‍ നിന്ന് ഒപ്പുകള്‍ ശേഖരിച്ചത്. കക്ഷി-രാഷ്ട്രീയ-മത ഭേദമന്യേ സര്‍വരും ഒപ്പു ശേഖരണത്തില്‍ പങ്കാളികളായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  an hour ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  an hour ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  an hour ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  2 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  3 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  3 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  4 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago