ബ്രിട്ടന്‍ വിസാ നിയമത്തില്‍ മാറ്റം
ലണ്ടന്‍: ബ്രെക്‌സിറ്റിനു പിന്നാലെ പുതിയ വിസാ നിയമവുമായി ബ്രിട്ടന്‍ രംഗത്ത്. ഇന്ത്യന്‍ ഐ.ടി പ്രൊഫഷനലുകളെ പ്രതികൂലമായി ബാധിക്കുന്ന നിയമമാണിത്. കഴിഞ്ഞ ദിവസമാണ് ബ്രിട്ടന്‍ ആഭ്യന്തര മന്ത്രാലയം വിസാനിയമം സംബന്ധിച്ച ഉത്തരവിറക്കിയത്.
പുതിയ നിയമമനുസരിച്ച് നവംബര്‍ 24 നു ശേഷം ടയര്‍ 2 ഇന്‍ട്രാകമ്പനി ട്രാന്‍സ്ഫര്‍ (ഐ.സി.ടി) വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ചുരുങ്ങിയ ശമ്പളം 30,000 പൗണ്ട് ആയി ഉയര്‍ത്തി.
ബ്രെക്‌സിറ്റിന് മുന്‍പ് ഇത് 20,800 പൗണ്ട് ആയിരുന്നു. ഐ.സി.ടി മാര്‍ഗം ഏറ്റവും അധികം ഉപയോഗിക്കുന്നത് ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ ആയിരുന്നു. ഇന്ത്യന്‍ ഐ.ടി ഉദ്യോഗസ്ഥരില്‍ ബ്രിട്ടനിലുള്ളവരില്‍ 90 ശതമാനവും ഐ.സി.ടി വിസയിലൂടെയാണ് എത്തിയത്.
ത്രിദിന സന്ദര്‍ശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ നാളെ ഇന്ത്യയില്‍ എത്താനിരിക്കേയാണ് പുതിയ നിയമം എന്നത് ശ്രദ്ധേയമാണ്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനാണ് അവര്‍ ഇന്ത്യയിലെത്തുന്നത്. ബ്രിട്ടനിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കുകയാണ് പുതിയ വിസാ നിയമത്തിലൂടെ ലക്ഷ്യംവയ്ക്കുന്നത്. യൂറോപ്യന്‍ യൂനിയനില്‍ നിന്ന് പിന്മാറിയ ശേഷം ബ്രിട്ടന്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് സൂചനയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."