കൊണ്ടോട്ടി നഗരസഭ ഉള്‍പെട്ടത് 31ന് ചേര്‍ന്ന യോഗത്തില്‍
കൊണ്ടോട്ടി: ചീക്കോട് കുടിവെളള പദ്ധതിയുടെ ഗാര്‍ഹിക കണക്ഷന്‍ നല്‍കുന്നതിനു ജല അഥോറിറ്റിയുടെ അനുമതി ലഭിക്കുന്നതിനു മാസങ്ങളോളം പരിശ്രമം നടത്തിയ ടി.വി.ഇബ്രാഹീം എം.എല്‍.എക്കെതിരേ അധിക്ഷേപിച്ചു വാര്‍ത്താസമ്മേളനം നടത്തിയ നഗരസഭയിലെ ചില കൗണ്‍സിലര്‍മാരുടെ നടപടിയില്‍ കൊണ്ടോട്ടി മുനിസിപ്പല്‍ മുസ്‌ലിംലീഗ് കമ്മിറ്റി പ്രതിഷേധിച്ചു. നെടിയിരുപ്പ്, കൊണ്ടോട്ടി പഞ്ചായത്തുകളെ ചീക്കോട് പദ്ധതിയില്‍ നിന്നും ഇടതു സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു.
കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ ആയിരുന്നപ്പോള്‍ ഈ പഞ്ചായത്തുകളില്‍ കടിവെള്ളമെത്തിക്കുന്നതിനു മലബാര്‍ സ്‌പെഷ്യല്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി ചീക്കോട് കുടിവെള്ള പദ്ധതിയില്‍ നിന്നും വെള്ളം ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിരുന്നു.
രണ്ടു പഞ്ചായത്തുകള്‍ക്കും ചേപ്ലിക്കുന്നില്‍ സ്ഥലം വാങ്ങി ടാങ്ക് നിര്‍മിച്ചു. ഇതിനായി വകയിരുത്തിയ തുക തികയാതെ വന്നപ്പോള്‍ മുസ്‌ലിംലീഗ് പാര്‍ട്ടി ഫണ്ടില്‍ നിന്ന് 2.5 ലക്ഷം രൂ സംഭാവന നല്‍കി. 13 കോടി രൂപ സര്‍ക്കാര്‍ നേരത്തെ പദ്ധതിക്കായി വകയിരുത്തിയിരുന്നു. ചേപ്ലിക്കുന്ന് ടാങ്കില്‍ വെള്ളം എത്തിക്കുന്നതുവരെ പ്രവൃത്തി പൂര്‍ത്തീകരിച്ചു. പദ്ധതിയുടെ വിതരണം ജലനിധിക്കാണ്.
എന്നാല്‍ പഞ്ചായത്തുകള്‍ നഗരസഭയാക്കിയതോടെ പദ്ധതി ജലനിധിക്ക് നടപ്പില്‍ വരുത്താനാവില്ലെന്നു വന്നു. ഇതിനെത്തുടര്‍ന്നു ടി.വി.ഇബ്രാഹീം എം.എല്‍.എ നിരവധി തവണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ക്കുകയും സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തി കാര്യങ്ങളുടെ ഗൗരവം അറിയിക്കുകയും ചെയ്തതായി ലീഗ് നേതാക്കള്‍ പറഞ്ഞു.
തുടര്‍ന്നാണ് ഒക്ടോബര്‍ 31ന് ജലവിഭവ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ എം.എല്‍.എ.യും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചേര്‍ന്ന യോഗത്തില്‍ മുനിസിപ്പാലിറ്റിയില്‍ വാട്ടര്‍ അഥോറിറ്റിയോടു വെളളമെത്തിക്കാന്‍ തീരുമാനിച്ചത്. പദ്ധതി ചെലവിലേക്കു കിഫ്ബിയില്‍ നിന്ന് 50 കോടി അനുവദിക്കാമെന്നും മന്ത്രി ഉറപ്പ് നല്‍കി. ഇതു മനസ്സിലാക്കിയ നഗരസഭയിലെ ചില കൗണ്‍സിലര്‍മാര്‍ നവംബര്‍ രണ്ടിനു തിരുവനന്തപുരത്തു പോയി മന്ത്രിയെ കണ്ടു. നേരത്തെ എടുത്ത തീരുമാനം തങ്ങളുടെ ശ്രമഫലമാണെന്നു വരുത്തി തീര്‍ക്കുകയായിരുന്നു. ഈ ശ്രമം തകര്‍ന്നതില്‍ മനം നെന്ത ചില കൗണ്‍സിലര്‍മാരാണ് എം.എല്‍.എക്കെതിരെ രംഗത്തുവന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
നഗരസഭയിലെ സാമ്പാര്‍ മുന്നണി ചീക്കോട് പദ്ധതിയോട് എന്നും വിമുഖതയാണ് കാണിച്ചതെന്നും ഇത് കൗണ്‍സില്‍ യോഗത്തില്‍ ലീഗ് കൗണ്‍സിലര്‍മാര്‍ പലതവണ ചോദ്യം ചെയ്തതാണ്. സാമ്പാര്‍ ഭരണ സമിതിക്കെതിരേ പ്രക്ഷോഭം സംഘിടിപ്പിക്കാനും കൊണ്ടോട്ടി മുന്‍സിപ്പല്‍ മുസ്‌ലിംലീഗ് കമ്മിറ്റി തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."