HOME
DETAILS
MAL
തൃശൂര്‍-പൊന്നാനി കോള്‍ വികസനം യോഗം വിളിച്ചു
backup
November 04 2016 | 20:11 PM
ചങ്ങരംകുളം: തൃശൂര്‍-പൊന്നാനി കോള്‍ വികസന പദ്ധതിയുടെ പുരോഗതി വിലയിരുത്താനായി കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടിനു തിരുവനന്തപുരത്തുള്ള നിയമസഭ കോപ്ലക്സ് ഹാളില്‍ യോഗം വിളിച്ചു. കോളുകളില്‍ നടന്നുവരുന്ന 414 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസനമാണ് ചര്‍ച്ച ചെയ്യുന്നത്.
കോള്‍ വികസന സമിതി പുനഃസംഘടിപ്പിക്കാത്തതിനാല്‍ ആറു മാസമായിട്ടും യോഗം ചേര്‍ന്നിരുന്നില്ല. തൃശൂര്‍ ജില്ലാ കലക്ടര്‍, കോള്‍ വികസന സമിതി ചെയര്മാന് സി.എന്‍ ജയദേവന് എം.പി, തൃശൂര്‍, മലപ്പുറം ജില്ലകളിലെ കോള്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനപ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."