വള്ളത്തോള്‍ ജയന്തി ആഘോഷം: ദേശീയ സെമിനാര്‍ ഒന്‍പതിന് തുടങ്ങും
തിരൂര്‍: മഹാകവി വള്ളത്തോള്‍ നാരായണ മേനോന്‍ ജയന്തി ആഘോഷത്തിന്റെ ഭാഗമായി മംഗലം വള്ളത്തോള്‍ സ്മാരക ട്രസ്റ്റ് 8, 9 തിയതികളില്‍ ദേശീയ സെമിനാര്‍ നടത്തുന്നു. മലയളം സര്‍വകലാശാലയുടെ സഹകരണത്തോടെ മംഗലം പുല്ലുണി വള്ളത്തോള്‍ സ്മാരക മന്ദിരത്തില്‍ എട്ടിന് ഉച്ചയ്ക്കു രണ്ടിന് അനുസ്മരണ സമ്മേളനം ഡോ. കെ.ജിപൗലോസ് ഉദ്ഘാടനം ചെയ്യും. മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ പങ്കെടുക്കും.
കോട്ടക്കല്‍ പി.എസ്.വി നാട്യസംഘത്തിന്റെ കഥകളി അരങ്ങേറും. ഒന്‍പതിന് രാവിലെ 9.30ന് കേന്ദ്രസാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദേശീയ സെമിനാര്‍ സാഹിത്യകാരനും എഴുത്തച്ഛന്‍ പുരസ്‌കാര ജേതാവുമായ സി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളില്‍ കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, ദേശമംഗലം രാമകൃഷ്ണന്‍, ചാത്തനാത്ത് അച്യുതനുണ്ണി, പി. പവിത്രന്‍, കെ.പി രാമനുണ്ണി എന്നിവര്‍ പ്രഭാഷണം നടത്തും. വൈകിട്ട് 3.45 ന് കവി സന്ധ്യയില്‍ കവി പി.പി രാമചന്ദ്രന്‍ കവിതാലാപനം നടത്തും. തുടര്‍ന്ന് ആലങ്കോട് ഹരി സന്തൂര്‍ കച്ചേരി അവതരിപ്പിക്കുമെന്ന് വള്ളത്തോള്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ വി.വി.ഗോപിനാഥ്, സ്വാഗത സംഘം ചെയര്‍മാന്‍ ഡോ. അനില്‍ വളളത്തോള്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."