നിര്‍മാണം പൂര്‍ത്തിയായിട്ട് മാസങ്ങള്‍ പിന്നിടുന്നു; ഉദ്ഘാടകനെ കാത്ത് വനം വകുപ്പിന്റെ മാതൃകാ ഫോറസ്റ്റ് സ്റ്റേഷന്
നിലമ്പൂര്‍: നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷന്റെ കീഴില്‍ നിര്‍മാണം പൂര്‍ത്തിയായ എരഞ്ഞിമങ്ങാട്ടെ അകമ്പാടം മാതൃകാ ഫോറസ്റ്റ് സ്റ്റേഷന് ഉദ്ഘാടനം അനന്തമായി നീളുന്നു. ഉദ്ഘാടകനെ കിട്ടാത്തതിനാലാണ് ഓഫിസ് മാറ്റം വൈകുന്നത്. നബാര്‍ഡ് നല്കിയ ഒരു കോടി രൂപ ചെലവഴിച്ചാണ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. നിലവില്‍ അകമ്പാടം ഫോറസ്റ്റ് സ്റ്റേഷന് മൂലേപ്പാടത്താണ് പ്രവര്‍ത്തിച്ചുവരുന്നത്. എല്ലാഭാഗങ്ങളില്‍ നിന്നും ശ്രദ്ധ ലഭിക്കുന്ന സ്ഥലമെന്ന നിലയിലാണ് എരഞ്ഞിമങ്ങാട് ജങ്ഷന് സമീപം മാതൃകാ ഫോറസ്റ്റ് സ്റ്റേഷന് നിര്‍മിച്ചത്. ഉദ്ഘാടനം കഴിഞ്ഞാല്‍ വനപാലകര്‍ക്ക് താമസിച്ച് ജോലി ചെയ്യാവുന്ന രീതിയിലാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. കരാറുകാരന് ഇതു വരെ പണവും ലഭിച്ചിട്ടില്ല. വനം മന്ത്രിയുടെ തീയതി ലഭിക്കാത്തതാണ് ഉദ്ഘാടനം നീളാന്‍ ഇടയാക്കുന്നത്. ഉദ്ഘാടനം കഴിയാത്തതിനാല്‍ പഴയ കെട്ടിടത്തില്‍ തന്നെയാണ് വനംവകുപ്പ് കാര്യാലയം പ്രവര്‍ത്തിച്ചുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."