മുന്‍ഗണനാ ലിസ്റ്റ്: ഏറനാട് താലൂക്കില്‍ കൂടുതല്‍ പരാതികള്‍ മഞ്ചേരി നഗരസഭയില്‍
മഞ്ചേരി: ഏറനാട് താലൂക്കില്‍ റേഷന്‍ കാര്‍ഡ് മുന്‍ഗണനാ ലിസ്റ്റുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് മഞ്ചേരി നഗരസഭയില്‍ നിന്ന്. 2358 പരാതികളാണ് ഇതുവരെയായി നഗരസഭാ പരിധിയില്‍ നിന്നും ഏറനാട് താലൂക്ക് സപ്ലൈ ഓഫീസില്‍ ലഭിച്ചത്.
പഞ്ചായത്തുകള്‍ക്കിടയില്‍ തൃക്കലങ്ങോട് പഞ്ചായത്തില്‍ നിന്നാണ് കൂടുതല്‍ പരാതികള്‍ ഉള്ളത്. 1683 പരാതികളാണ് ഇന്നലെവരെ തൃക്കലങ്ങോട് പഞ്ചായത്തില്‍ നിന്നും ലഭിച്ചത്. താലൂക്കില്‍ ആകെ 12472 പരാതികള്‍ സ്വീകരിച്ചു കഴിഞ്ഞു. പരാതിയിന്‍മേലുള്ള ഹിയറിങ് നടന്നുവരികയാണ്.
പരാതിക്കാരുടെ പഞ്ചായത്തുകളും പരാതികള്‍ സമര്‍പ്പിച്ച സ്ഥലങ്ങളും പരിഗണിച്ച് വ്യത്യസ്ത ദിവസങ്ങളിലാണ് ഹിയറിങ് നടത്തുന്നത്. പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍, ഐ.സി.ഡി.എസ് സൂപ്രവൈസര്‍ എന്നിവര്‍ അംഗങ്ങളായ കമ്മിറ്റി മുന്‍പാകെയാണ് പരാതികള്‍ പരിശോധിച്ചുവരുന്നത്.
ഡാറ്റാ എന്‍ട്രി പൂര്‍ത്തിയായ ശേഷം മാത്രമെ പരാതിക്കാര്‍ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുമോ എന്ന കാര്യം തീരുമാനിക്കാന്‍ കഴിയുകയുള്ളു.അതേസമയം പരാതി നല്‍കുന്നതിനുള്ള സമയം ഇന്നത്തോടെ അവസാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."