ഭരണഭാഷ മലയാളമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് താല്‍പര്യമില്ല: ടി പത്മനാഭന്‍
കണ്ണൂര്‍: പിണറായിയുടെ ഭരണകാലത്ത് ഭരണഭാഷ മലയാളമാക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും എന്നാല്‍ അതിന് തടസം നില്‍ക്കുന്നത് ചില ഉദ്യോഗസ്ഥരാണെന്നും കഥാകൃത്ത് ടി പത്മനാഭന്‍. ജില്ലാ ലൈബ്രറി ഹാളില്‍ മലയാള ഭാഷാ വാരാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണതലത്തിലുള്ളവര്‍ വിചാരിച്ചാല്‍ ഭരണഘടന തന്നെ നിശ്ചലമാക്കാന്‍ കഴിയും.
ചില ഉദ്യോഗസ്ഥര്‍ മലയാളം ഒന്നാം ഭാഷയാക്കാനും ഭരണ ഭാഷയാക്കാനും താല്‍പര്യം കാണിക്കുന്നില്ല. മാതൃഭാഷയോടുള്ള മലയാളികളുടെ അവഗണനയ്ക്ക് കാരണം മാനസിക അടിമത്തമാണ്. സ്വാതന്ത്ര്യം കിട്ടി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആശയപരമായി നാം ഇന്നും അടിമകളാണ്. ഭരണമാറ്റം നടക്കുന്നതല്ലാതെ ഭരണഭാഷ മലയാളമായിട്ടില്ല. കൊറിയ, ജപ്പാന്‍, ചൈന, സ്വീഡന്‍ എന്നിവിടങ്ങളില്‍ അതതു മാതൃഭാഷയ്ക്കാണ് പ്രധാന്യം നല്‍കുന്നത്. സര്‍ക്കാരിന്റെ ഔദാര്യമായല്ല മലയാളം ശ്രേഷ്ഠഭാഷയായതെന്നും ഇങ്ങനെ പോവുകയാണെങ്കില്‍ മലയാള ഭാഷ മരണ ഭാഷയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കവിയൂര്‍ രാജഗോപാലന്‍ അധ്യക്ഷനായി. കെ.എം രാഘവന്‍ നമ്പ്യാരെയും ഞാറ്റ്യേല ശ്രീധരനെയും ആദരിച്ചു. പയ്യന്നൂര്‍ കുഞ്ഞിരാമന്‍, പ്രൊഫ. എ.പി ശ്രീകല, ഡോ. കെ.എം ഭരതന്‍, ഇ.കെ പത്മനാഭന്‍, സി. പി അബ്ദുല്‍ കരിം, പി.കെ ബിജു സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍, കൃഷ്ണ മേനോന്‍ സ്മാരക വനിതാ കോളജ് മലയാള വിഭാഗം എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."