HOME
DETAILS
MAL
കുരങ്ങന്റെ ആക്രമണത്തില്‍ വൃദ്ധക്ക് പരുക്ക്
backup
November 04 2016 | 20:11 PM
ആലക്കോട്: കുരങ്ങന്റെ ആക്രമണത്തില്‍ വൃദ്ധക്ക് ഗുരുതര പരുക്ക്. തേര്‍ത്തല്ലി പെരിങ്ങാലയിലെ വാഴവളപ്പില്‍ നബീസ (85) ക്കാണ് പരുക്കേറ്റത്. ഇവരെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാവിലെ 11 മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന നബീസയെ കൂട്ടംതെറ്റിയെത്തിയ കുരങ്ങന് ആക്രമിക്കുകയായിരുന്നു. കൈക്കും തലക്കും പരിക്കേറ്റ നബീസയെ നിലവിളി കേട്ടെത്തിയ അയല്‍വാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. ഫോറസ്റ്റ് സെക്ഷന്‍ ഓഫിസര്‍ കെ.വി മനോജ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെസി ഷിജി, പഞ്ചായത്ത് മെമ്പര്‍ ദേവദാസ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."