എടയന്നൂര്‍ ഭഗവതി ക്ഷേത്രത്തില്‍ കവര്‍ച്ച
മട്ടന്നൂര്‍: എടയന്നൂര്‍ ആനിയത്ത് ഏളമ്പിലാന് കോട്ടം ഭഗവതി ക്ഷേത്രത്തില്‍ മോഷണം. ഭഗവതിയുടെ വിഗ്രഹത്തില്‍ ചാര്‍ത്തിയ സ്വര്‍ണ താലിമാല മോഷണം പോയി. ഇന്നലെ പുലര്‍ച്ചെയാണ് എടയന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപത്തെ ഭഗവതി ക്ഷേത്രത്തില്‍ മോഷണം നടന്നത്. പുലര്‍ച്ചെ ക്ഷേത്രത്തില്‍ എത്തിയ പൂജാരിയാണ് ശ്രീകോവിലിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് വിഗ്രഹത്തില്‍ ചാര്‍ത്തിയ രണ്ടര പവന് തൂക്കം വരുന്ന താലിമാല മോഷണം പോയതു ശ്രദ്ധയില്‍പെട്ടത്. തൊട്ടടുത്ത ഓഫിസിന്റെയും സ്റ്റോര്‍ റൂമിന്റെയും പൂട്ട് തകര്‍ത്ത് അകത്തു കടന്നെങ്കിലും ഒന്നും കൊണ്ടുപോയിട്ടില്ല. ആയുധങ്ങള്‍ ഉപയോഗിച്ചാണ് പൂട്ടുകള്‍ തകര്‍ത്തത്. ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് എ.ഇ രഘുനാഥന്റെ പരാതി പ്രകാരം മട്ടന്നൂര്‍ എസ്.ഐ എം.പി ബിനീഷ് ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. കണ്ണൂരില്‍ നിന്നു എത്തിയ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തി. കഴിഞ്ഞ വര്‍ഷവും ക്ഷേത്രത്തില്‍ മോഷണം നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."