HOME
DETAILS
MAL
ചെറുവാഞ്ചേരിയില്‍ ബി.ജെ.പി നേതാവിന്റെ വീടിനു നേരെ ബോംബേറ്
backup
November 04 2016 | 20:11 PM
കൂത്തുപറമ്പ്: ചെറുവാഞ്ചേരിയില്‍ ബി.ജെപി പ്രാദേശിക നേതാവിന്റെ വീടിനു നേരെ ബോംബെറിഞ്ഞതായി പരാതി. സ്ഥലത്തെത്തിയ പൊലിസ് വീടിന്റെ വരാന്തയില്‍ നിന്നു പൊട്ടാത്ത സ്റ്റീല്‍ ബോംബ് കസ്റ്റഡിയിലെടുത്തു. ബി.ജെ.പി കൂത്തുപറമ്പ് നിയോജക മണ്ഡലം സെക്രട്ടറി ആര്.വി ശശിധരന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. ഇന്നലെ രാവിലെ വീട്ടുകാരാണ് വീട്ടുവരാന്തയില്‍ ബോംബ് കണ്ടെത്തിയത്. ശശിധരന് കണ്ണവം പൊലിസില്‍ പരാതി നല്കി. ഇതിനെ തുടര്‍ന്ന് എസ്.ഐ ഗണേഷിന്റെ നേതൃത്വത്തിലുള്ള പൊലിസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി.
ഒന്നര വര്‍ഷം മുന്‍പും ശശിധരന്റെ വീടിനു നേരെ അക്രമമുണ്ടായിരുന്നു. സംഭവത്തിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."