HOME
DETAILS
MAL
അംഗപരിമിതര്‍ ഹെഡ് പോസ്റ്റ് ഓഫിസ് മാര്‍ച്ച് നടത്തി
backup
November 04 2016 | 20:11 PM
കണ്ണൂര്‍: ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് മുന്‍ഗണനാ പട്ടികയില്‍ മുഴുവന്‍ അംഗപരിമിതരെയും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഡിഫറന്റ്ലി ഏബിള്‍സ് പേഴ്സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ഹെഡ് പോസ്റ്റോഫിസിലേക്ക് മാര്‍ച്ച് നടത്തി.
കെ.കെ രാഗേഷ് എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.വി ഭാസ്കരന് അധ്യക്ഷനായി. ഒ വിജയന്, ഗോപി മണപ്പാട്ടി, കെ രാധ, പി നിഷ, എം.എം സുരേന്ദ്രന്, ടി ജയകുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."