ക്വട്ടേഷന്‍ കേസിലെ പ്രതികളെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു: ചെന്നിത്തല
കൊച്ചി: കേരളത്തില്‍ ഗുണ്ടാ, ക്വട്ടേഷന്‍ സംഘങ്ങള്‍ അഴിഞ്ഞാടുകയാണെന്നും നിയമസംവിധാനം പൂര്‍ണമായും തകര്‍ന്നുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ കേസുകളിലും ഒരു ഭാഗത്ത് സി.പി.എം പ്രവര്‍ത്തകരാണെന്നും അധികാരത്തണലില്‍ സഖാക്കളുടെ തലയ്ക്ക് ലഹരി പിടിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സര്‍ക്കാരും ഗുണ്ടാ, മാഫിയ സംഘങ്ങളുമായുള്ള അവിശുദ്ധ ബന്ധത്തിനെതിരെ എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു ചെന്നിത്തല.
നിയമസഭയില്‍ പിണറായി വിജയന്റെ സാരോപദേശം മാത്രമാണ് നടക്കുന്നത്. പിണറായി വിജയന്റെ യഥാര്‍ത്ഥ മുഖം പുറത്ത് വന്നു കൊണ്ടിരിക്കുന്നു. ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും സംരക്ഷണവും പിന്തുണയും ലഭിക്കുന്നു. നാലര വര്‍ഷം ഇവരെ എങ്ങനെ സഹിക്കുമെന്ന് ജനങ്ങള്‍ ചോദിച്ചു തുടങ്ങി. ഭരിക്കുന്ന പാര്‍ട്ടി സാമൂഹ്യ വിരുദ്ധരുടെ സംരക്ഷകരായി മാറുന്നുകയാണ്.
കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെ സി.പി.എം സംരക്ഷിക്കുകയാണ്. ഡി.സി.സി പ്രസിഡണ്ട് വി.ജെ പൗലോസ് അധ്യക്ഷത വഹിച്ചു. കെ പി സി സി വൈസ് പ്രസിഡണ്ട് വി ഡി സതീശന്‍ ,എം എല്‍ എ മാരായ ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, കോണ്‍ഗ്രസ് നേതാക്കളായ ബെന്നി ബെഹനാന്‍, കെ. ബാബു, എന്‍.വേണുഗോപാല്‍, കെ പി ധനപാലന്‍, ഡൊമിനിക് പ്രെസന്റേഷന്‍, എം.പ്രേമചന്ദ്രന്‍, ഐ കെ രാജു, ടോണി ചമ്മിണി, മേയര്‍ സൗമിനി ജെയിന്‍, ഡെപ്യൂട്ടി മേയര്‍ ടി ജെ വിനോദ്, ഡി സി സി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."