ഫയര്സ്റ്റേഷന് പുതിയ മന്ദിരം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ എം.എല്‍.എയുടെ സബ്മിഷന്
മൂവാറ്റുപുഴ: മണ്ഡലത്തില്‍ ഫയര്സ്റ്റേഷന് പുതിയ മന്ദിരം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ എല്‍ദോ എബ്രഹാം എം.എല്‍.എയുടെ സബ്മിഷന്.
നഗരസഭ ഏറ്റെടുത്ത് ഫയര്‍ഫോഴ്സിന് കൈമാറിയ 15സെന്റ് സ്ഥലത്ത് പുതിയ ഫയര്സ്റ്റേഷന് മന്ദിരം നിര്‍മിക്കാന്‍ പുതുക്കിയ എസ്റ്റിമേറ്റ് അടിയന്തിരമായി ലഭ്യമാക്കാന്‍ ഡയറക്ടര്‍ ജനറലിനോട് ആവശ്യപ്പെട്ടിട്ടുണ്ടന്നും ഇത് ലഭ്യമാകുന്ന മുറയ്ക്ക് ധനകാര്യ വകുപ്പുമായി കൂടിയാലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രിക്ക് വേണ്ടി സബ്മിഷന് മറുപടിയായി മന്ത്രി എ.കെ ബാലന് പറഞ്ഞു.
നിലവില്‍ മൂവാറ്റുപുഴ നഗരസഭയുടെ കെട്ടിടത്തിലാണ് ഫയര്സ്റ്റേഷന് പ്രവര്‍ത്തിക്കുന്നത്. കെട്ടിടം ശോച്യാവസ്ഥയിലായതോടെ കെട്ടിടം പൊളിച്ച് മാറ്റി പൂതിയ ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മിക്കാന്‍ നഗരസഭ തീരുമാനിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫയര്‍ഫോഴ്സിനോട് കെട്ടിടത്തില്‍ നിന്ന് ഒഴിയണമെന്ന് കാണിച്ച് നഗരസഭ നോട്ടീസ് നല്കി. തുടര്‍ന്ന് ഫയര്‍ഫോഴ്സ് ആസ്ഥാനം മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കാനുള്ള നീക്കം നടത്തിയെങ്കിലും പറ്റിയ സ്ഥലം കണ്ടെത്താനായില്ല.
ഇതേ തുടര്‍ന്ന് മൂവാറ്റുപുഴ ഹോമിയോ ആശുപത്രിക്ക് സമീപം 15സെന്റ് സ്ഥലം നഗരസഭ ഏറ്റെടുത്ത് ഫയര്‍ഫോഴ്സിന് കൈമാറി. ഇതേ തുടര്‍ന്ന് ഇവിടെ പുതിയ കെട്ടിടം നിര്‍മിക്കാന്‍ പൊതുമരാമത്ത് വകുപ്പ് മൂന്നര കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഫയര്‍ഫോഴ്സിന് സമര്‍പ്പിച്ചങ്കിലും ധനകാര്യ വകുപ്പ് തള്ളുകയായിരുന്നു.
തുടര്‍ന്ന് വീണ്ടും രണ്ട് കോടി 87ലക്ഷം രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് സമര്‍പ്പിക്കുകയായിരുന്നു. ഈ എസ്റ്റിമെറ്റ് പ്രകാരം പുതിയ മന്ദിരം നിര്‍മിക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."