നീലഗിരിയിലെ അനധികൃത മണ്ണെടുപ്പ് തടയണം: സി.പി.എം
ഗൂഡല്ലൂര്‍: നീലഗിരിയിലെ വിവിധ ഭാഗങ്ങളില്‍ അനധികൃതമായി ജെ.സി.ബി ഉപയോഗിച്ച് മണ്ണെടുക്കുന്നത് തടയണമെന്ന് കാണിച്ച് സി.പി.എം ഗൂഡല്ലൂര്‍ ഏരിയാ കമ്മിറ്റി കലക്ടര്‍ക്ക് നിവേദനം നല്‍കി. പലയിടത്തും നിരോധനം മറികടന്ന് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കുന്നിടിച്ച് നിരത്തുകയാണ്.
നീലഗിരിയില്‍ ജെ.സി.ബി ഉപയോഗിക്കുന്നതിന് ജില്ലാ കലക്ടറുടെ പ്രത്യേക അനുമതി വേണം. എന്നാല്‍ കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിന് ശേഷം ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളില്‍ പല കുന്നുകളും രാത്രികാലങ്ങളില്‍ ജെ.സി.ബി ഉപയോഗിച്ച് മണ്ണ്‌നീക്കി നിരത്തി. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് കുന്നിടിക്കല്‍ നടക്കുന്നത്. ഗൂഡല്ലൂര്‍-മൈസൂര്‍ റോഡില്‍ മാര്‍ത്തോമ്മാനഗര്‍ മുതല്‍ പുത്തൂര്‍വയല്‍ റോഡ് വരെയുള്ള 300 മീറ്ററിലെ കുന്നുകളെല്ലാം മണ്ണ്‌നീക്കി നിരത്തിയ നിലയിലാണ്. കുറ്റിമൂച്ചിയിലും വലിയ മണ്‍തിട്ട ജെ.സി.ബി ഉപയോഗിച്ച് നിരപ്പാക്കിയിരിക്കുകയാണ്.
ഗൂഡല്ലൂര്‍ കാളംപുഴ റോഡില്‍ സ്വകാര്യ വ്യക്തിയുടെ വീടിന് സമീപത്ത് വാടക കോട്ടേഴ്‌സിന് സമീപത്തെ 50 അടി ഉയരത്തില്‍ ജെ.സി.ബി ഉപയോഗിച്ച് മണ്ണ് എടുത്തിട്ടുണ്ട്.
ഇതേ റോഡില്‍ 300 മീറ്റര്‍ നീളത്തില്‍ തേയില തോട്ടം ജെ.സി.ബി ഉപയോഗിച്ച് നിരപ്പാക്കി. കോഴിക്കോട് റോഡില്‍ നാടാര്‍ മണ്ഡപത്തിന് സമീപം പാറയുടെ മുകളിലായി വലിയ കെട്ടിടം നിര്‍മിച്ച് വരികയാണ്. ഇത് സര്‍ക്കാര്‍ ഭൂമിയാണ് താനും.
ഊട്ടി റോഡില്‍ നടു ഗൂഡല്ലൂരില്‍ അഞ്ചുനില കെട്ടിടം അനുമതിയില്ലാതെ നിര്‍മിച്ചിരിക്കുന്നു. പ്രസ്തുത കെട്ടിടത്തിന് വിള്ളല്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏതു നിമിഷവും കെട്ടിടം നിലംപതിക്കുമെന്ന അവസ്ഥയിലാണ്.
ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ തടയണമെന്നും ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് ഏരിയാ സെക്രട്ടറി എം.എ കുഞ്ഞിമുഹമ്മദ് ജില്ലാ കലക്ടര്‍, ആര്‍.ഡി.ഒ, തഹസില്‍ദാര്‍ എന്നിവര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."