ഡി.കെ.ജെ.യു മേഖലാ ക്ഷേമനിധി മന്ദിരോദ്ഘാടനം ഇന്ന്
തൊടുപുഴ: ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ തൊടുപുഴ മേഖലാ ക്ഷേമനിധി മന്ദിര ഉദ്ഘാടനവും മതവിജ്ഞാന സദസ്സും ഇന്ന് ഇടവെട്ടിയില്‍ നടക്കും. രാവിലെ 9ന് ചേമ്പാലശ്ശേരി മുഹിയിദ്ദീന്‍ ജുമാമസ്ജിദ് പ്രസിഡന്റ് അസീസ് പാലമൂട്ടില്‍ പതാക ഉയര്‍ത്തും.
9.30നു മേഖല ക്ഷേമനിധി ആസ്ഥാന മന്ദിര ഉദ്ഘാടനം ഡി.കെ.ജെ.യു സംസ്ഥാന അധ്യക്ഷന്‍ വി.എം മൂസ മൗലവി നിവഹിക്കും.
ഡി.കെ.എല്‍.എം മേഖല ഓഫിസ് ഉദ്ഘാടനം ചേലക്കുളം അബുല്‍ ബുഷ്‌റ കെ എം മുഹമ്മദ് മൗലവി നിര്‍വഹിക്കും. രണ്ടുമണിക്ക് പഠന ക്ലാസിന് പ്രൊഫ. കടയ്ക്കല്‍ ജുനൈദ് നേതൃത്വം നല്‍കും.
വൈകിട്ട് അഞ്ചിനു നടക്കുന്ന പൊതുസമ്മേളനത്തില്‍ ഡി.കെ.എല്‍.എം തൊടുപുഴ മേഖല പ്രസിഡന്റ് എം ഐ.എം ഇല്യാസ് മൗലവി അധ്യക്ഷത വഹിക്കും.
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. പാങ്ങോട് എ ഖമറുദ്ദീന്‍ മൗലവി മുഖ്യപ്രഭാഷണം നടത്തും.
എ.കെ ഉമ്മര്‍ മൗലവി, പി.എ സെയ്തുമുഹമ്മദ് മൗലവി സംസാരിക്കും. ലൈബ്രറി ഉദ്ഘാടനം ജോയ്‌സ് ജോര്‍ജ്ജ് എം.പി നിര്‍വഹിക്കും.
അവാര്‍ഡ് വിതരണം പി.ജെ ജോസഫ് എം.എല്‍.എ നിര്‍വഹിക്കും. പി.പി അസീസ് ഹാജി അധ്യാപകരെ ആദരിക്കും. അധ്യാപക രംഗത്ത് കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയവരെ കാഞ്ഞാര്‍ അബ്ദുറസ്സാഖ് മൗലവി ആദരിക്കും.
കടയ്ക്കല്‍ അബ്ദുല്‍ റഷീദ് മൗലവി ഇമാം ഗസാലി പുരസ്‌കാരം അല്‍ അസ്ഹര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.എം മൂസ ഹാജിക്ക് നല്‍കും.
ഹാഫിസ് പി.പി ഇസഹാഖ് മൗലവി , വി.എച്ച് അലിയാര്‍ മൗലവി , കെ.എം.എ ഷുക്കൂര്‍, എല്‍.ഐ.എം അഷ്‌റഫ് മൗലവി, ഇംദാദുള്ള മൗലവി, അമീന്‍ മൗലവി , അബ്ദുല്‍ ഗഫൂര്‍ നജ്മി, എം.എ കരിം, അബ്ദുല്‍ കബീര്‍ റഷാദി, കെ.ഇ സുബൈര്‍ മൗലവി തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."