ഏക സിവില്‍കോഡിനെതിരായ ജനമുന്നേറ്റം ശക്തിപ്പെടുത്തും: ടി.എം സലിം
ചെറുതോണി: രാജ്യത്ത് സംഘ്പരിവാര്‍ ഗൂഢാലോചനയുടെ ഭാഗമായി ഉയര്‍ന്നു വന്നിട്ടുള്ള ഏകസിവില്‍കോഡ് വാദത്തിനെതിരെ മുസ്ലിം ലീഗ് ശക്തമായ ജനമുന്നേറ്റത്തിന് നേതൃത്വം നല്‍കുമെന്ന് സംസ്ഥാന സെക്രട്ടറി ടി.എം. സലിം പ്രസ്താവിച്ചു. ചെറുതോണിയില്‍ യൂത്ത് ലീഗ് സംസ്ഥാന സമ്മേളന പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശരീഅത്ത് നിയമങ്ങളുടെ സംരക്ഷണം ഉറപ്പാക്കുക എന്നത് മതേതര ഇന്ത്യയുടെ ഉത്തരവാദിത്വമാണ്. സംഘ്പരിവാര്‍ താല്പര്യങ്ങളുടെ മറവില്‍ രാജ്യത്ത് വിദ്വേഷം ജനിപ്പിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ എല്ലാ മതവിശ്വാസികളെയും ഒരുമിപ്പിക്കേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പി.എ സുലൈമാന്‍ ഹാജി അധ്യക്ഷത വഹിച്ച സംഗമത്തില്‍ ജില്ലാ മുസ്ലിംലീഗ് ജന. സെക്രട്ടറി എം.എസ്. മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.
ലീഗ് - യൂത്ത്ലീഗ് നേതാക്കളായ പി.എസ് അബ്ദുല്‍ ജബ്ബാര്‍, എം എം ബഷീര്‍, ടി എച്ച് അബ്ദുസ്സമദ്, ഗഫൂര്‍ കട്ടപ്പന, കെ എസ് സിയാദ്, ടി കെ നവാസ്, റസ്സാഖ് വെട്ടിക്കാട്ട്, എം കെ നവാസ്, ഷാനവാസ് മുരിക്കാശ്ശേരി, നൗഫല്‍ കട്ടപ്പന, പി കെ നൗഫല്‍ കാഞ്ഞാര്‍, പി എന്‍ നൗഷാദ്, വി എ നിസാര്‍, ഫിറോസ്ഖാന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."