മുത്തൂറ്റ് ഫൈനാന്‍സ് തൊഴിലാളി സമരം; ഓഫിസുകള്‍ അടഞ്ഞു കിടന്നു
പുതുക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു മുത്തൂറ്റ് ഫൈനാന്‍സ് തൊഴിലാളികള്‍ നടത്തുന്ന ഓഫിസ് ഉപരോധ സമരം രണ്ടാം ദിവസമായ ഇന്നലെയും തുടര്‍ന്നു. പുതുക്കാടും വരാന്തരപ്പിള്ളിയിലും ഇന്നലെയും മുത്തൂറ്റ് ഫൈനാന്‍സ് ഓഫിസുകള്‍ അടഞ്ഞു കിടന്നു. പുതുക്കാട് സി.ഐ.ടി.യു ജില്ലാ ട്രഷറര്‍ കെ.കെ രാമചന്ദ്രന് സമരം ഉദ്ഘാടനം ചെയ്തു. സമര സമിതി കണ്‍വീനര്‍ എ.വി ചന്ദ്രന് അധ്യക്ഷനായി. പി.തങ്കം, എം.കെ ശശിധരന് എന്നിവര്‍ സംസാരിച്ചു. സമര സമിതി കണ്‍വീനര്‍ എം.എ ഫ്രാന്‍സിസ് സ്വാഗതവും, കെ.എം ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.വരന്തരപ്പിള്ളിയില്‍ സി.ഐ.ടി.യു കൊടകര ഏരിയ സെക്രട്ടറി പി.കെ ശിവരാമന് ഉദ്ഘാടനം ചെയ്തു. ആലി കുണ്ടുവായില്‍ അധ്യക്ഷനായി. കെ.ബി സുകുമാരന്‍, കെ.എ വിധു, പി.കെ ശങ്കരനാരായണന് എന്നിവര്‍ സംസാരിച്ചു. സന്തോഷ് തണ്ടാശ്ശേരി സ്വാഗതവും, എന്‍.എം സജീവന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."