തെലുങ്കാനയിലെ മന്ത്രിയും സംഘവും കിലയില്‍
മുളങ്കുന്നത്തുകാവ്: കേരളത്തിലെ പഞ്ചായത്ത് രാജ് സംവിധാനത്തെക്കുറിച്ചു പഠിക്കുന്നതിനും നേരില്‍ കണ്ട് മനസിലാക്കുന്നതിനും തെലുങ്കാനയിലെ പഞ്ചായത്ത് രാജ് വകുപ്പുമന്ത്രി ജെ.കൃഷ്ണറാവു ഗാരുവിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കിലയിലെത്തി.
പഞ്ചായത്തുവകുപ്പു ഡയറക്ടര്‍ നീതുകുമാരി പ്രസാദ്, ഡെപ്യൂട്ടി കമ്മീഷണര്‍ രാമ റാവു, ജോയിന്റ് കമ്മീഷണര്‍ ജോണ്‍ വെല്‍സി തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ കില ഡയറക്ടര്‍ ഡോ.പി.പി ബാലനും ഫാക്കല്‍റ്റികളും ചേര്‍ന്നു സ്വീകരിച്ചു.
കേരളത്തിലെ പഞ്ചായത്ത് രാജ് സംവിധാനത്തെക്കുറിച്ചു പ്രൊഫ.ടി.രാഘവനും തദ്ദേശസ്ഥാപനങ്ങളിലെ ധനസ്രോതസ്സുകളെസംബന്ധിച്ചും പങ്കാളിത്ത ആസൂത്രണത്തെക്കുറിച്ചും സി.രാധാകൃഷ്ണനും കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി അബ്ദുള്‍ മജീദും സംസാരിച്ചു.
മന്ത്രിയും സംഘവും വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് സന്ദര്‍ശിച്ചു അവിടത്തെ വികസനപ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ട് വിലയിരുത്തി. സംഘാംഗങ്ങള്‍ ഇന്നു എറണാകുളം ജില്ലാപഞ്ചായത്തും പാറക്കടവ് ബ്ലോക്ക് പഞ്ചായത്തും സന്ദര്‍ശിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."