സ്റ്റാന്‍ഡില്‍ പ്രവേശിക്കാത്ത ബസുകള്‍ക്കെതിരേ യൂത്ത് കോണ്‍ഗ്രസിന്റെ ഉപരോധസമരം
ചാവക്കാട്: ബസ് സ്റ്റാന്‍ഡിലേക്ക് ടിക്കറ്റെടുത്ത യാത്രികരെ പാതിവഴിയില്‍ ഇറക്കിവിട്ട് വഴിമാറി പോകുന്നതിന് നഗരത്തിലെ ഗതാഗത പരിഷ്‌കരണത്തിന്റെ പേരില്‍ ബസുകാര്‍ക്ക് അനുമതി നല്‍കിയ അധികൃതരുടെ നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തില്‍ 15 പേര്‍ അറസ്റ്റില്‍. കുന്നംകുളം ഗുരുവായൂര്‍ ഭാഗത്തേക്ക് ചേറ്റുവാ ഭാഗത്ത് നിന്നും പൊന്നാനി ഭാഗത്ത് നിന്നും പോകുന്ന ബസുകളാണ് നഗരസഭാ ബസ് സ്റ്റാന്റ് കാണിക്കാതെ യാത്രക്കാരെ ഇറക്കിവിടുന്നത്.
പാവറട്ടി, കാഞ്ഞാണി വഴി തൃശൂരിലേക്കും മറ്റും പോകാന്‍ ബസ് സ്റ്റാന്റിലേക്ക് ടിക്കറ്റെടുത്ത യാത്രികരെ അധികൃതരുടെ അംഗീകരാത്തോടെയാണ് സ്വകാര്യ, കെ.എസ്.ആര്‍.ടി.സി ബസുകള്‍ പാതി വഴിയില്‍ ഇറക്കി വിടുന്നത്. ചാവക്കാട്ടത്തെി മറ്റു സ്ഥലങ്ങളിലേക്ക് പോകുന്ന യാത്രികരെ ബസ് സ്റ്റാന്‍ഡില്‍ കൊണ്ടുവിടാതെ ചേറ്റുവ ഭാഗത്ത് നിന്നുള്ള ബസുകാര്‍ തെക്കെ ബൈപ്പാസ് ജംങ്ഷനിലും പൊന്നാനി അഞ്ചങ്ങാടി ഭാഗത്ത് നിന്നുള്ളവരെ നഗരസഭ ഓഫിസ് പരിസരത്തുമാണ് ഇപ്പോള്‍ ഇറക്കി വിടുന്നത്. ഇവര്‍ക്ക് ബസ് സ്റ്റാന്‍ഡിലത്തെണമെങ്കില്‍ ഓട്ടോ വിളിക്കേണ്ട അവസ്ഥയാണിപ്പോള്‍. വയോധികരും സ്ത്രീകളും കൈക്കുഞ്ഞുങ്ങളുമായി ദീര്‍ഘ ദൂരം നടക്കേണ്ട അവസ്ഥായണ്.
നഗരസഭാ പരിസരത്ത് കാത്തു നില്‍ക്കുന്നവര്‍ക്ക് ബസ് സ്റ്റാന്‍ഡിലേക്ക് പോകാന്‍ വാഹനമില്ലാത്ത അവസ്ഥയിലുമായി. ഇതുപോലെ നഗരസഭാ ബസ് സ്റ്റാന്‍ഡിലുള്ളവര്‍ക്കും കുന്നംകുളം ഗുരുവായൂര്‍ ഭാഗത്തേക്ക് പോകാന്‍ പാവറട്ടി ഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്.
ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് വടക്കേബൈപ്പാസിലാണ് ബസ് തടയല്‍ സമരം സംഘടിപ്പിച്ചത്. ഇതേ തുടര്‍ന്ന് ചില ബസുകള്‍ സ്റ്റാന്‍ഡിലേക്ക് പ്രവേശിച്ചു. സമരം എച്ച്.എം നൗഫല്‍, കെ.വി സത്താര്‍, കെ.കെ ഫവാസ്, നിഗില്‍.ജി.കൃഷ്ണന്‍, അനീഷ് പാലയൂര്‍, അഷറഫ് ബ്‌ളാങ്ങാട്, ഷൗക്കത്ത് വോള്‍ഗ, ഷഹീര്‍ പുന്ന,സി.എസ് സൂരജ്, കെ.കെ സുജേഷ് കുമാര്‍, ഷജീര്‍ കുരഞ്ഞിയൂര്‍, ടി.എം മുനീര്‍, ടി.എച്ച് നിയാസ്, ദിഷീബ്, നൗഷാദ്, അഷറഫ് ഹൈദരലി, അഫ്‌സല്‍, ബൈജു തെക്കന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഏറെ നേരം ഗതാഗത തടസമുണ്ടായതോടെ ചാവക്കാട് പൊലിസെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. സ്റ്റേഷനിലത്തെിച്ച പ്രവര്‍ത്തകരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."