HOME
DETAILS

വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് കഞ്ചാവു മാഫിയ വളരുന്നു

  
backup
November 04 2016 | 21:11 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%ae-3



ആനക്കര: ആനക്കര ഹൈസ്‌കൂള്‍ മേഖലയില്‍ ചിലസംഘങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്നതായി രക്ഷിതാക്കള്‍ പരാതി പറയുന്നു. കോളജ്, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് ഇപ്പോള്‍ കഞ്ചാവ് എത്തിക്കുന്നത്. തുടക്കത്തില്‍ രണ്ട് മൂന്ന് പുക നല്‍കുകയാണ് ചെയ്യുന്നത്. പിന്നീട് ഇടവിട്ട ദിവസങ്ങളില്‍ ഇത്തരത്തില്‍ പുകക്കാന്‍ നല്‍കുന്നത് വഴി പിന്നീട് ഇവര്‍ കഞ്ചാവ് തേടി എത്തുമെന്നാണ് മാഫിയ സംഘങ്ങള്‍ കരുതുന്നത്.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍, കോളജ് വിദ്യാര്‍ഥികള്‍ എന്നിവര്‍ കഞ്ചാവും ലഹരി ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നതായി സ്‌കൂളിലും പരാതിവന്നിട്ടുണ്ട്. ആഴ്ച്ചകള്‍ക്ക് മുന്‍പ് വിദ്യാര്‍ഥികള്‍ മദ്യപിച്ചതായി കണ്ടെത്തിയിരുന്നു. ഇതിന് മുന്‍പ് കുട്ടികളുടെ ബാഗില്‍ നിന്ന് ഹാന്‍സിന്റെ പാക്കറ്റുകളും കണ്ടെത്തി. എന്നാല്‍ ഇതിന് പിന്നാലെയാണ് ഇത്തരത്തില്‍ ചെറിയ തോതില്‍ ലഹരിക്ക് അടിമകളായ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വില്‍പ്പന സംഘങ്ങള്‍ കോളജ്, സ്‌കൂള്‍ എന്നിവക്ക് സമീപം എത്തുന്നത്. ഇന്റര്‍വെല്‍ സമയങ്ങളിലും ഉച്ച ഭക്ഷണത്തിന് വിടുന്ന സമയങ്ങളിലുമാണ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വലിക്കാനായി നല്‍കുന്നത്.  
ഇവര്‍ക്ക് ചെറിയ രീതിയില്‍ ലഹരി നല്‍കി, പിന്നീട് ഇവരെ നിരന്തരം ഇതുപയോഗിക്കാന്‍ പ്രേരിപ്പിച്ച് മയക്കുമരുന്നുകള്‍ക്ക് അടിമയാക്കിയാണ് വിപണി ശൃംഖല വ്യാപിപ്പിക്കാനുള്ള ശ്രമം നടക്കുന്നത്. അന്യ സംസ്ഥാന തൊഴിലാളികള്‍ വഴിയാണ് കഞ്ചാവ് വ്യാപകമായി എത്തുന്നത്. പട്ടാമ്പിയാണ് കഞ്ചാവ് വില്‍പ്പന സംഘങ്ങളുടെ കേന്ദ്രം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് എത്തുന്നതും പട്ടാമ്പിവഴിയാണ്.
കുറ്റിപ്പുറം, ചാവക്കാട്, എടപ്പാള്‍, പൊന്നാനി ഭാഗങ്ങളില്‍ നിന്നാണ് ചില്ലറയായി കഞ്ചാവ് എത്തുന്നത്. ജില്ലയുടെ പടിഞ്ഞാറന്‍മേഖലയില്‍ എത്തുന്നത്.  ഏറ്റവും കുറഞ്ഞ അളവുള്ള പൊതിക്ക് 300 രൂപയാണ് വില.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത് പശ്ചിമേഷ്യയില്‍ ഒതുങ്ങില്ലേ? ലോകം മറ്റൊരു മഹായുദ്ധത്തിലേക്ക് നീങ്ങുകയാണോ ?

International
  •  5 days ago
No Image

കൊച്ചി വിമാനത്താവളത്തിൽ മൂന്നരക്കോടിയുടെ ലഹരിമരുന്നു പിടികൂടി

Kerala
  •  5 days ago
No Image

കെഎസ്ആർടിസിയിൽ രാസലഹരി കടത്താൻ ശ്രമിച്ച യുവാവ് മുത്തങ്ങയിൽ പിടിയിൽ

latest
  •  5 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 12-ാം റൗണ്ടിൽ അടിതെറ്റി ഗുകേഷ്

latest
  •  5 days ago
No Image

പുൽപ്പള്ളി മാരപ്പൻമൂലയിൽ സംഘര്‍ഷത്തെ തുടർന്ന് മധ്യവയസ്കൻ ഹൃദയാഘാതം മൂലം മരിച്ചു; ഒരാള്‍ കസ്റ്റഡിയിൽ

Kerala
  •  5 days ago
No Image

ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഷാജി എന്‍ കരുണിന്

Kerala
  •  5 days ago
No Image

ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; തുടർനടപടികൾക്ക് സ്റ്റേ

Kerala
  •  5 days ago
No Image

റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്ര ചുമതലയേല്‍ക്കും

National
  •  5 days ago
No Image

മുണ്ടക്കൈ ദുരന്തം: ഉത്തരവാദിത്തത്തില്‍ നിന്നു കേന്ദ്രം ഒളിച്ചോടുന്നു, രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി 

Kerala
  •  5 days ago
No Image

കലോത്സവ വിവാദം:  നടിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് മന്ത്രി വി.ശിവന്‍ക്കുട്ടി

Kerala
  •  5 days ago