HOME
DETAILS
MAL
തസ്തിക ഒഴിഞ്ഞുകിടക്കുന്നു: എന്‍ജീനിയറിങ് വിഭാഗം അവതാളത്തില്‍
backup
November 04 2016 | 21:11 PM
ഷൊര്‍ണൂര്‍: നഗരസഭയിലെ എന്‍ജീനിയറിങ് വിഭാഗം അവതാളത്തില്‍. സെക്ഷനിലെ മുന്‍സിപ്പല്‍ എന്‍ജീനിയര്‍ ബില്‍ഡിങ് ഇന്‍സ്പെകടര്‍ രണ്ട് ഓവര്‍സിയര്‍ എന്നിവരുടെ തസ്തിക ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്.
അഞ്ചുമാസം മുന്‍പ് ഇവിടെ ഉണ്ടായിരുന്നവര്‍ സ്ഥലം മാറിയതിനെ തുടര്‍ന്ന് പകരമായി ഇതുവരെ ആരും എത്തിയിട്ടില്ലാത്തതാണ് എന്‍ജീനിയറിങ് വിഭാഗം അവതാളത്തിലാകുവാന്‍ കാരണം. തസ്തിക ഒഴിഞ്ഞുകിടക്കുന്നതുമൂലം കെട്ടിടങ്ങളുടെ നമ്പര്‍ ഇടല്, പരിശോധന നികുതി ഈടാക്കന്‍ തുടങ്ങി ഇതുമായി ബന്ധപ്പെട്ട ജോലികള്‍ മരവിച്ചിരിക്കയാണ്.
ജീവനക്കരെ നിയമിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷമായ കോണ്‍ഗ്രസ് പ്രക്ഷോഭപരിപാടികളുമായി സമര രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."