HOME
DETAILS
MAL
റേഷന്പട്ടിക ക്രമക്കേട്: പരിഹാരത്തിന് ഗ്രാമസഭകള്‍ വിളിക്കണമെന്ന്
backup
November 04 2016 | 21:11 PM
കോഴിക്കോട്: റേഷന്‍കാര്‍ഡ് മുന്‍ഗണനാ പട്ടിക തയാറാക്കുന്നതില്‍ വന്ന പിഴവുകള്‍ പരിഹരിക്കാന്‍ ഓരോ വാര്‍ഡിലെയും ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്ത് കുറ്റമറ്റ ലിസ്റ്റ് തയാറാക്കി പ്രസിദ്ധീകരിക്കണമെന്ന് സംസ്ഥാന ഉപഭോക്തൃ സുരക്ഷാ സമിതിയോഗം അഭ്യര്‍ഥിച്ചു. ഇപ്പോള്‍ പ്രഖ്യാപിച്ച മുന്‍ഗണനാ പട്ടികയിലെ വ്യാപകമായ ക്രമക്കേട് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണത്തിനു സര്‍ക്കാര്‍ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
അടുത്ത ജനുവരി 14നു സംസ്ഥാന ഉപഭോക്തൃ സംഗമം തൃശ്ശൂരില്‍ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ.എ അസീസ് അധ്യക്ഷനായി. എം. ശശിധരന് നായര്‍, വി.പി അബ്ദുല്‍ ഗഫൂര്‍, ആക്കുളം മോഹന്‍, സുമ പള്ളിപ്രം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."