HOME
DETAILS
MAL
'വിധവകള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കണം'
backup
November 04 2016 | 21:11 PM
പേരാമ്പ്ര: അഗതികള്‍ക്കും വിധവകള്‍ക്കും സാമ്പത്തിക മാനദണ്ഡം നോക്കാതെ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്ന് അഗതി വിധവാ അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സൗജന്യ ചികിത്സാ സഹായം നല്‍കുക, പെണ്മക്കളുടെ വിവാഹത്തിനു ആവശ്യമായ സാമ്പത്തിക സഹായം നല്‍കുക, ബാങ്കുകളില്‍ നിന്ന് ലോണെടുത്ത കടങ്ങള്‍ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ അവര്‍ ഉന്നയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ സരള, മോളി മുതുകാട്, സ്വര്‍ണ കായണ്ണ, ഏലിക്കുട്ടി, വസന്ത ചേലിയ, ജുമൈല ചെറുവണ്ണൂര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."