സഊദിയെ ആക്രമിക്കുമെന്ന് ബഗ്ദാദി; തമാശയായി കാണുന്നുവെന്ന് സഊദി
റിയാദ്: സഊദി അറേബ്യയെ ആക്രമിക്കുമെന്ന് ഐ എസ് നേതാവ് അബൂബക്കര്‍ ബഗ്ദാദിയുടെ മുന്നറിയിപ്പ്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രസ്താവന മുഖവിലക്കെടുക്കില്ലെന്നും തമാശയായി തള്ളുന്നുവെന്നും സഊദി അറേബ്യ പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് തന്റെ അനുയായികള്‍ സഊദി അറേബ്യ ആക്രമിക്കുമെന്ന് അബൂബക്കര്‍ ബഗ്ദാദിയുടെ മുന്നറിയിപ്പ വന്നത്. എന്നാല്‍ അദേഹത്തിന്റെ പ്രസ്താവന മുഖവിലക്കെടുക്കുന്നില്ലെന്നും തമാശ രൂപേണ തള്ളുന്നുവെന്നും അറബ് സഖ്യ സേന കമാണ്ടര്‍ കൂടിയായ മേജര്‍ ജനറല്‍ അഹ് മദ് അല്‍ അസീരി തിരിച്ചടിച്ചു.
ഇസ്ലാമിനെയും സമൂഹത്തെയും ഇകഴ്ത്താനും വിഭാഗീകമായി ഭിന്നിപ്പിച്ച് മുതലെടുപ്പ് നടത്താനുമാണ് ബാഗ്ദാദി ശ്രമിക്കുന്നത്. മുസ്ലിംകളെ തന്നെ തിരഞ്ഞെടുത്ത് കൊല്ലുകയും മറ്റും ചെയ്യുന്നത് ഇതിന്റെ ഭാഗമാണ്. സുന്നികളും ശീഈകളും ഒരുമിച്ച് നിന്ന് ഐ.എസിനെതിരെ പടപൊരുതണം സി.എന്‍ എ.ന്നിനു നല്കിയ അഭിമുഖത്തില്‍ അസീരി പറഞ്ഞു.
സഊദി അറേബ്യ മില്യണ്‍ കണക്കിന് മുസ്ലിംകളുടെയും ഇസ്ലാമിക രാജ്യങ്ങളുടെയും നേതൃസ്ഥാനം വഹിക്കുന്ന രാജ്യമാണ്. ഇക്കാര്യത്തില്‍ മുസ്ലിം രാജ്യങ്ങള്‍ ഒറ്റക്കെടാണ്. മുന്‍പും പല വിഷയങ്ങളിലെ ഈ ഒരുമ ലോകം കണ്ടതാണ് അസീരി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."